ടി സിദ്ദിഖിനെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ ദുബൈ പോലീസ് കേസെടുത്തു
ദുബൈ: (www.kvartha.com 25.09.2019) കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിനെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ പെരുത്തിയോട്ട് വളപ്പില്‍ ഷറഫുന്നീസ നല്‍കിയ പരാതിയില്‍ ദുബൈ പോലീസ് കേസെടുത്തു. ദുബൈയില്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കുടുംബസംഗമത്തിനിടെ സിദ്ദിഖ് മദ്യപിച്ചെന്നു പ്രചരിപ്പിച്ചാണ് വ്യക്തിഹത്യ നടത്തിയതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങളടക്കം തെളിവായി പോലീസിന് കൈമാറിയെന്നും പരാതിക്കാരി വ്യക്തമാക്കി.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കൂടിയായ ടി സിദ്ദിഖിനെയും തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി അപമാനിച്ചുവെന്നാണ് ഷറഫുന്നീസ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ദുബൈയില്‍ വിവിധ പൊതു പരിപാടികള്‍ക്കായി എത്തിയ സിദ്ദിഖ് യുഎഇയിലെ സുഹൃത്തുക്കള്‍ക്കും ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബവുമൊത്തും ഡെസര്‍ട്ട് സഫാരി (മരുഭൂമി യാത്ര) നടത്തിയിരുന്നു. ഇതിലെ വിഡിയോയും ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യക്തിഹത്യയെന്നും പരാതിയില്‍ പറഞ്ഞിരിക്കുന്നു.
ഈ വ്യക്തിഹത്യക്ക് കൂട്ടുനിന്ന യുഎഇയിലെ ചില സമൂഹമാധ്യമ അക്കൗണ്ടുകളും ഷറഫുന്നീസ നല്‍കിയ പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടി സിദ്ദിഖ് കേരളത്തിലാണെങ്കിലും ഷറഫുന്നീസ കേസ് സംബന്ധമായ തുടര്‍ നടപടികള്‍ക്കായി ദുബൈയില്‍ തുടരുകയാണ്.
ജീവിതത്തില്‍ ഇതുവരെയും മദ്യപിക്കാത്ത, ഒരിക്കലും മദ്യപിക്കില്ലെന്ന് ജീവിത നിഷ്ഠയുള്ള തന്നെയും കുടുംബത്തെയും ചിലര്‍ രാഷ്ട്രീയ ശത്രുക്കള്‍ വിലകുറഞ്ഞ രീതിയില്‍ ഉപയോഗിച്ചുവെന്നും സിദ്ദീഖ് പിന്നീട് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അറിയിച്ചിരുന്നു. താനന്‍ മദ്യപിച്ചെന്ന് തെളിയിക്കാന്‍ സിദ്ദിഖ് വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു. യുഎഇയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും മറ്റും വലിയ കുറ്റമാണ്. ഇടയ്ക്കിടെ ഇതിനെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കാറുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai police file case about T Siddique issue, Dubai, News, Trending, Politics, Complaint, Police, Allegation, Gulf, Congress, World.

Powered by Info News For You

Comments
Post a Comment