പാക്കിസ്താന്‍ പോലീസില്‍ ആദ്യ ഹിന്ദു വനിതാ പോലീസ് ചുമതലയേറ്റു


ഇസ്ലാമാബാദ് (www.evisionnews.co): ആദ്യമായി പാക്ക് പോലീസ് സേനയില്‍ ഹിന്ദു പെണ്‍കുട്ടി. സിന്ധ് പ്രവശ്യയില്‍ നിന്നുള്ള പുഷ്പ കോഹ്ലി എന്ന പെണ്‍കുട്ടിയ്ക്കാണ് ഇത്തരത്തില്‍ ജോലി ലഭിച്ചത്. അസി. സബ് ഇന്‍സ്പെക്ടറായാണ് പുഷ്പ കയറിയിരിക്കുന്നത് എന്ന് പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മത്സരപരീക്ഷ വിജയിച്ചാണ് സിന്ധ് പോലീസിലെ ഈ പദവിയില്‍ പുഷ്പ എത്തിയത്. പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കപില്‍ ദേവ് ട്വിറ്റ് ചെയ്തു. ജനുവരിയില്‍ സിവില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റായി ആദ്യ ഹിന്ദു സുമന്‍ പവന്‍ ബോധാനി ചുമതലയേറ്റിരുന്നു. തുടര്‍ന്നാണ് പോലീസില്‍ വനിതയ്ക്ക് ഇത്തരത്തില്‍ ജോലി ലഭിച്ചിരിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?