കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; നിരവധി പേര്‍ ചികിത്സയില്‍, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: (https://ift.tt/2mmm9gH) കാസര്‍കോട് ജില്ലയില്‍ പലയിടങ്ങളിലും ഡെങ്കിപ്പനി പടരുന്നു. നിരവധി പേര്‍ പല ആശുപത്രികളിലായി ചികിത്സ തേടിയിട്ടുണ്ട്. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് 11 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബദിയടുക്ക, മധൂര്‍, ചെങ്കള എന്നിവിടങ്ങളിലെ എട്ടുപേരും, തളങ്കര, തെരുവത്ത്, നെല്ലിക്കുന്ന് എന്നിവിടങ്ങളിലെ മൂന്നു പേരുമാണ് ചികിത്സ തേടിയത്.

ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ മാരകമായേക്കും. ഡെങ്കിപ്പനി ഒഴിവാക്കാന്‍ വ്യക്തികത സുരക്ഷ ഉറപ്പാക്കണം. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

-വീടിനു ചുറ്റും പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്‍, ചിരട്ട, മറ്റ് ഉപയോഗ ശൂന്യമായ വസ്തുക്കള്‍ എന്നിവ വലിച്ചെറിയരുത്.
-ടെറസ്സിലും സണ്‍ ഷെയ്ഡിലും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.
-ഫ്‌ളര്‍ വെയ്സ്, റഫ്രിജറേറ്ററിനു പുറകിലുള്ള ട്രേ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം.
-വാട്ടര്‍ ടാങ്കുകള്‍ അടച്ചു സൂക്ഷിക്കുകയോ, കൊതുകുവല കൊണ്ടു അടക്കുകയോ ചെയ്യുക.
-ഉപയോഗിക്കാത്ത ഉരല്‍ ആട്ടുകല്ല് എന്നിവ കമഴ്ത്തിയിടുക.
-ഉപയോഗിക്കാത്ത ടയറുകളില്‍ വെള്ളം കെട്ടി നില്‍ക്കാത്ത തരത്തില്‍ മണ്ണ് നിറയ്ക്കുകയോ സുഷിരങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുക.
-പാചകത്തിനും മറ്റുമായി വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍ കൊതുക് കടക്കാത്ത രീതിയില്‍ നന്നായി അടച്ചു വയ്ക്കണം.
-റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കമുകിന്‍ തോട്ടങ്ങളിലെ പാളകള്‍ എന്നിവയില്‍ വെള്ളം കെട്ടിനിന്നു കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകരുത്. തോട്ടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും.
-വീടുകളിലും തൊഴില്‍ പരിസരങ്ങളിലും കൊതുകു കടിയേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക.
-കൊതുകുകടി ഒഴിവാക്കുന്നതിനായുള്ള വല, ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് വ്യക്തിഗതസുരക്ഷ ഉറപ്പു വരുത്തണം.
-കൊതുക് കടി ഏല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക.
-പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഈഡിസ് കൊതുക് കടിക്കുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.
-കൊതുകുവല ശീലമാക്കുക.
-ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുക.
-ഗര്‍ഭിണിണികളും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം.
-ആരോഗ്യ പ്രവര്ത്ത കരുടെ നിര്ദോശം കൃത്യമായി പാലിക്കുകയും ഫോഗ്ഗിംഗ്, ഇന്‍ഡോര്‍  സ്പ്രേ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായി സഹകരിക്കുകയും ചെയ്യുക.
-പനി വന്നാല്‍ സ്വയം ചികിത്സ നടത്തരുത്. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടുക.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, health, Dengue fever spreading in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?