സായുധസംഘം ബന്ധിയാക്കിയ നാട്ടുകാരനെ മോചിപ്പിച്ച് സൈന്യം; ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനുള്‍പ്പടെ മൂന്ന് പേരെ വധിച്ചു; ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

ന്യൂഡല്‍ഹി: (www.kvartha.com 29.09.2019) ജമ്മു കശ്മീരില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രണ്ട് പോലീസുകാര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരനെ ബന്ദിയാക്കിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെയാണ് സൈന്യം വധിച്ചത്. ജൈസല്‍മീര്‍ സ്വദേശിയായ സൈനികന്‍ നായിക് രാജേന്ദ്ര സിങ് എന്ന പട്ടാളക്കാരനാണ് വെടിവെപ്പിനിടെ മരിച്ചത്. ഏറ്റുമുട്ടലിനൊടുവില്‍ ബന്ദിയാക്കപ്പെട്ട നാട്ടുകാരനെ മോചിപ്പിച്ചതായി ജമ്മുവിലെ സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.

ഒസാമ, സഹീദ്, ഫാറൂഖ് എന്നീ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഒമ്പത് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സായുധസംഘവുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഘം ജമ്മുശ്രീനഗര്‍ ഹൈവേയില്‍ ഒരു പാസഞ്ചര്‍ ബസ് തടയാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ സംഘത്തെ വെട്ടിച്ച് ബസ് രക്ഷപ്പെട്ടു. പിന്നീട് ബസ് ഡ്രൈവര്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയുമായിരുന്നു. ഇതിനിടെയാണ് തീവ്രവാദികള്‍ സമീപത്തെ ഒരുവീട്ടില്‍ കയറിയതും ഇവിടെയുണ്ടായിരുന്ന ആളെ ബന്ദിയാക്കിയതും. പ്രദേശത്ത് നിന്ന് സൈന്യം വന്‍ ആയുധശേഖരം പിടികൂടിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Kashmir, Srinagar, Clash, Army, Terrorists, Indian Army: Three ultras eliminated, one Army jawan killed in Jammu Kashmir clash


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?