ആവേശം അലയടിച്ചു; അത്‌ലറ്റിക്കോ തിരിച്ചടിച്ചു; രണ്ടുഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന മിനിറ്റില്‍ സമനിലഗോളും നേടി മാഡ്രിഡുകാരുടെ വിജയത്തോളംപോന്ന സമനില

മാഡ്രിഡ്: (www.kvartha.com 19.09.2019) ആവേശം അലയടിച്ച ചാമ്പ്യന്‍സ് ലീഗ് പോരില്‍ അവസാനനിമിഷം സമനില പിടിച്ച് അത്‌ലറ്റിക്കോ. യുവന്റസിനെതിരെ നടന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തിലാണ് അത്‌ലറ്റിക്കോ വിജയത്തോളംപോന്ന സമനില നേടിയത്. രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് യുവന്റസ് സമനില വഴങ്ങിയത്. മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ അവസാന മിനുട്ടിലെ ഹെക്ടര്‍ ഹെരേരയുടെ ഹെഡറാണ് അതല്‍റ്റിക്കോ മാഡ്രിഡിന് സമനില നല്‍കിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊഡ്രാഡോയിലൂടെയാണ് യുവന്റസ് ആദ്യഗോള്‍ നേടിയത്. 60ആം മിനുട്ടില്‍ മാറ്റിയുഡി യുവന്റസിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടുഗോളിന് പിന്നിലായതോടെ സിമിയോണിയുടെ ടീം പൊരുതിക്കയറി. 70ആം മിനുട്ടില്‍ സാവിചിലൂടെ ആയിരുന്നു അത്‌ലറ്റിക്കോയുടെ ആദ്യ തിരിച്ചടി. കളിയുടെ അവസാന നിമിഷം ഒരു കോര്‍ണറില്‍ നിന്ന് ഹെക്ടര്‍ ഹെരേര ഹെഡറിലൂടെ യുവന്റസ് വലകുലുക്കിയതോടെ അത്‌ലറ്റിക്കോ സമനില കരസ്ഥമാക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Champions League, Spain, Atletico Madrid, Juventus, Atletico battle back to snatch dramatic late draw with Juventus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?