മരടില്‍ കോടതിവിധി നടപ്പാക്കണം; ഫ് ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍പെടുത്തണം, അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനില്‍ക്കരുത്, വഴിവിട്ട് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണം; ഫ് ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വി എസ് അച്യുതാനന്ദന്‍
കൊച്ചി: (www.kvartha.com 17.09.2019) മരട് ഫ് ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ച് മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്‌ക്കാര ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍. കോടതികളെ ഉപയോഗിച്ച് നിയമലംഘനം സാധുവാക്കുന്നത് ബില്‍ഡര്‍മാരുടെ തന്ത്രമാണ്. പ്രമുഖര്‍ക്ക് ഫ് ളാറ്റുകള്‍ സൗജന്യമായി നല്‍കി അവരെ ഉപയോഗിച്ചു മറ്റുള്ളവരെ കുടുക്കുകയാണ്. ഇത്തരക്കാരെ സഹായിക്കുന്നത് അഴിമതിക്കു കൂട്ടുനില്‍ക്കലാകുമെന്നും വി എസ് പറഞ്ഞു.
ഫ് ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍പെടുത്തണമെന്നും അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനില്‍ക്കരുതെന്നും വി എസ് ആവശ്യപ്പെട്ടു. വഴിവിട്ട് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ മരട് ഫ് ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ചൊവ്വാഴ്ച ചേരും. താമസക്കാര്‍ ഒഴിഞ്ഞു പോകാന്‍ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ തുടര്‍ നടപടി യോഗം ചര്‍ച്ച ചെയ്യും. ഫ് ളാറ്റ് ഉടമകള്‍ക്കൊപ്പമാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും നിലപടെടുത്തിട്ടുണ്ട്.
കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്. സുപ്രീംകോടതി വിധി മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ സമരമുഖം തുറക്കാനുള്ള അവസരം പ്രതിപക്ഷത്തിനു നല്‍കരുതെന്ന ഉറച്ച തീരുമാനമാണ് മരട് പ്രശ്‌നത്തില്‍ മുഖ്യമന്ത്രിക്കുള്ളത്. അതിനാല്‍തന്നെ സര്‍വകക്ഷിയോഗത്തില്‍ വിവാദ ഫ് ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്നോ വേണ്ടെന്നോ സര്‍ക്കാര്‍ അഭിപ്രായം പറയാനിടയില്ല. താമസക്കാരെ വഴിയാധാരമാക്കരുതെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അത് മരടില്‍ വ്യക്തമാക്കുകയും ചെയ്തു.
കോണ്‍ഗ്രസും യുഡിഎഫിലെ ഘടകകക്ഷികളും താമസക്കാര്‍ക്കൊപ്പം പ്രകടമായി സമരമുഖത്തുണ്ട്. കുടിയൊഴിപ്പിക്കരുത്, അങ്ങനെ ചെയ്യേണ്ടിവന്നാല്‍ താമസക്കാരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നാണ് ബിജെപി പറയുന്നത്. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടുള്ളത് സിപിഐ മാത്രമാണ്. നിയമം ലംഘിച്ച് പണിഞ്ഞ ഫ് ളാറ്റ് പൊളിക്കണമെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ഫ്‌ളാറ്റുകളില്‍ നഗരസഭാ അധികൃതര്‍ തിങ്കളാഴ്ച വീണ്ടും നോട്ടീസ് പതിച്ചു. പുനരധിവാസം ആവശ്യമുള്ളവര്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. അപേക്ഷ നല്‍കാത്തപക്ഷം പുനരധിവാസം ആവശ്യമില്ലെന്ന നിഗമനത്തില്‍ ഫ്‌ളാറ്റ് പൊളിക്കലിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുമുണ്ട്.
അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ 10ന് നല്‍കിയ നോട്ടീസിന്റെ കാലാവധി ഞായറാഴ്ച തീര്‍ന്നിരുന്നു. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തെ 17 എം പിമാര്‍ കത്ത് അയച്ചിട്ടുണ്ട്. അതേസമയം മരടിലെ ഫ് ളാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ച് 13 കമ്പനികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഫ്‌ളാറ്റ് പൊളിക്കാന്‍ മുന്‍സിപ്പാലിറ്റി ഓണ്‍ലൈന്‍വഴി അപേക്ഷ ക്ഷണിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Maradu flat builders should be blacklisted: VS Achuthanandan, Kochi, News, Trending, Flat, Supreme Court of India, Corruption, Kerala.

Powered by Info News For You

Comments
Post a Comment