പ്രീമിയര്‍ ലീഗില്‍ ഗോളുത്സവം; മാഞ്ചസ്റ്റര്‍ സിറ്റിക്ക് എട്ടുഗോള്‍ ജയം
ലണ്ടന്‍: (www.kvartha.com 22.09.2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളുത്സവം. വാറ്റ്‌ഫോര്‍ഡിനെതിരായ മത്സരത്തിലാണ് എട്ടുഗോളുകള്‍ അടിച്ചുകൂട്ടി സിറ്റി ജയിച്ചുകയറിയത്. സ്വന്തം തട്ടകമായ ത്തെിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെര്‍ണാഡൊ സില്‍വ ഹാട്രിക് നേടിയപ്പോള്‍ ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, റിയാദ് മെഹ്‌റസ്, നികോളാസ് ഒട്ടമെന്‍ഡി, കെവിന്‍ ഡി ബ്രുയിന്‍ എന്നിവര്‍ സിറ്റിക്ക് വേണ്ടി ഓരോ തവണ വല ചലിപ്പിച്ചു.
മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ ഡേവിഡ് സില്‍വയാമ് ാദ്യവെടി പൊട്ടിച്ചത്. ഏഴാം മിനിറ്റില്‍ അഗ്യൂറോയുടെ പെനാല്‍റ്റി ഗോളിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി. അഞ്ചു മിനിറ്റിനുള്ളില്‍ റിയാദ് മെഹ്‌റസിലൂടെ മൂന്നാം ഗോള്‍ പിറന്നു. 15ആം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വ സ്‌കോര്‍ ചെയ്തു. ഒട്ടമെന്‍ഡി 18ആം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ 48, 60 ഗോള്‍ നേടി ബെര്‍ണാഡോ സില്‍വ ഹാട്രിക്ക് പൂര്‍ത്തിയാക്കി. 85ആം മിനിറ്റില്‍ ഡി ബ്രുയിന്‍ വാറ്റ്‌ഫോഡിന്റെ ശവപ്പെട്ടിയിലേക്ക് അവസാനത്തെ ആണിയും അടിച്ചുകയറ്റി. ആറു മത്സരങ്ങളില്‍ നാല് വിജയവുമായി ലീഗില്‍ രണ്ടാമതാണ് സിറ്റി. അഞ്ചു കളിയില്‍ പതിനഞ്ചു പോയന്റുമായി ലിവര്‍പൂള്‍ ആണ് ഒന്നാം സ്ഥാനത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Manchester City, English Premier League, England, Silva hat trick as Man City beat Watford 8-0

Powered by Info News For You

Comments
Post a Comment