മുംബൈയില്‍ വീണ്ടും കനത്ത മഴ: വെള്ളപ്പൊക്കം



മുംബൈ (www.evisionnews.co): മുംബൈ നഗരത്തില്‍ കനത്ത മഴ സാധാരണ ജീവിതം താറുമാറാക്കി. സബര്‍ബന്‍ റെയില്‍ ഗതാഗത്തെ മഴ വലിയ തോതില്‍ ബാധിച്ചതോടെ നഗര ജീവിതം ദുഷ്‌കരമായി. നഗരത്തിലും അടുത്ത ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് മുംബൈ നഗരം വെള്ളപ്പൊക്കത്തില്‍ വലയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 200 മില്ലി മീറ്റര്‍ മഴയാണ് നഗരത്തിലെ മിക്ക ഭാഗങ്ങളിലും രേഖപ്പെടുത്തിയത്. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

താനെ, പല്‍ഗാര്‍ എന്നീ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ കൂടി നഗരത്തിലും അടുത്ത പ്രദേശങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമായത്. റായ്ഗഡ് ജില്ലയില്‍ ഇന്നലെ 300 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. പല്‍ഗാര്‍ , താനെ ജില്ലകളില്‍ 204 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?