യുഎഇയില്‍ കുറ്റകൃത്യങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് കുറ്റകരം; സാമൂഹിക നന്മ ലക്ഷ്യമാക്കി ഒരു സംഭവം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ചിത്രീകരിക്കാം, നിയമാനുസൃതമല്ലാതെ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ്

ദുബൈ: (www.kvartha.com 14.09.2019) യുഎഇയില്‍ കുറ്റകൃത്യങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് നല്‍കി യുഎഇ അറ്റോര്‍ണി ജനറല്‍. സാമൂഹിക നന്മ ലക്ഷ്യമാക്കി ഒരു സംഭവം അധികൃതര്‍ക്ക് നല്‍കാനായി ചിത്രീകരിക്കാവുന്നതാണ്. എന്നാല്‍ അവ നിയമാനുസൃതമല്ലാതെ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല.

കുറ്റകൃത്യങ്ങളുടെ വീഡിയോകളും ഫോട്ടോകളും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് ആല്‍ ശംസി ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കോടതി കുറ്റവാളിയായി വിധിക്കുന്നത് വരെ ആരെയെങ്കിലും കുറ്റവാളിയാക്കി ചിത്രീകരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

Dubai, News, Gulf, World, Crime, Photo, Law, Publication of videos on crime-busting operations against UAE law

രാജ്യ താല്‍പര്യങ്ങളെ ഹനിക്കുന്നതും, സൈ്വര്യജീവിതത്തെ ബാധിക്കുന്നതും, അന്വേഷണങ്ങളെ ബാധിക്കുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് അറ്റോര്‍ണി ജനറല്‍ മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Crime, Photo, Law, Publication of videos on crime-busting operations against UAE law


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?