വയലാര്‍ അവാര്‍ഡ് വിജെ ജയിംസിന്റെ 'നിരീശ്വരന്'; ഭക്തിയും വിശ്വാസവും കപടമായി മാറുന്ന കാലത്ത് മനുഷ്യമനസില്‍ തിരിച്ചറിവിന്റെ ചോദ്യങ്ങളുയര്‍ത്തുന്ന നോവലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: (www.kvartha.com 29.09.2019) ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സ്മാരക സാഹിത്യ അവാര്‍ഡ് വിജെ ജയിംസിന്റെ 'നിരീശ്വരന്‍' എന്ന നോവലിന്. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റാണ് ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശിലപവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് നല്‍കുന്നത്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയായ വിജെ ജെയിംസ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ വലിയമല യൂണിറ്റില്‍ എഞ്ചിനീയറാണ്. മികച്ച നോവലിനുള്ള 2017ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 'നിരീശ്വരന്' ലഭിച്ചിരുന്നു. ഭക്തിയും വിശ്വാസവും കപടമായി മാറുന്ന കാലത്ത് മനുഷ്യമനസില്‍ തിരിച്ചറിവിന്റെ ചോദ്യങ്ങളുയര്‍ത്തുന്ന നോവലാണിത്. പരമ്പരാഗതമായ എഴുത്തുരീതിയില്‍ മാറ്റം വരുത്തുന്ന 'നിരീശ്വരന്‍' മൗലികതയും ശാസ്ത്രബോധവും ഉള്ള കൃതിയാണെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. ഡോ: എകെ നമ്പ്യാര്‍, ഡോ: അനില്‍കുമാര്‍ വള്ളത്തോള്‍, ഡോ: കെവി മോഹന്‍കുമാര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, Malayalam, Writer, Award, News, Novel, Vayalar award for VJ James


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?