മെസ്സി, റൊണാള്‍ഡോ; ആരാണ് മികച്ചവന്‍? 'എന്റെ വോട്ട് എപ്പോഴും റൊണാള്‍ഡോയ്ക്കായിരിക്കും. ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന് അതിനപ്പുറം ചിന്തിക്കാനാകില്ല'

സൂറിച്ച്: (www.kvartha.com 22.09.2019) കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ചതാരത്തിനുള്ള ഫിഫ പുരസ്‌കാരം തിങ്കളാഴ്ച്ച പ്രഖ്യാപിക്കാനിരിക്കെ ലോകഫുട്‌ബോളിലെ മികച്ചവനാരെന്ന ചോദ്യത്തിന് മറുപടിയുമായി ഉസൈന്‍ ബോള്‍ട്ട്. ഫിഫയുടെ അഭിമുഖത്തിലാണ് വേഗരാജാവിന്റെ പ്രതികരണം. മെസ്സി, റൊണാള്‍ഡോ. ആരാണ് മികച്ചവനെന്ന ചോദ്യത്തിന് രണ്ടുപേരും ഒരുപോലെ മികച്ചവരാണെന്നാണ് ഉസൈന്‍ ബോള്‍ട്ടിന്റെ ഉത്തരം. എങ്കിലും തന്റെ വോട്ട് എപ്പോഴും റൊണാള്‍ഡോയ്ക്കായിരിക്കുമെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു. മെസ്സി, റൊണാള്‍ഡോ, വാന്‍ഡിക്ക് എന്നിവരാണ് അന്തിമ പുരസ്‌കാരപട്ടികയിലുള്ളത്.

'റൊണാള്‍ഡോയും മെസിയും പുരസ്‌കാരം സ്വന്തമാക്കിയവരാണ്. വാന്‍ഡിക്കിന് ആകെ കിട്ടിയത് യുവേഫ പുരസ്‌കാരം മാത്രം. ഇക്കുറി വാന്‍ഡിക്കിനാണ് സാധ്യത. എങ്കിലും എന്റെ വോട്ട് എപ്പോഴും റൊണാള്‍ഡോയ്ക്കായിരിക്കും. ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന് അതിനപ്പുറം ചിന്തിക്കാനാകില്ല. മെസിയും റൊണാള്‍ഡോയും ഒരുപോലെ പ്രതിഭകളാണ്. എനിക്ക് ഇഷ്ടം റൊണാള്‍ഡോയെയാണ്' ബോള്‍ട്ട് വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, News, Cristiano Ronaldo, Bolt, Sprint Legend Usain Bolt Explains Who He Would Pick Between Lionel Messi and Cristiano Ronaldo


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?