തന്നെ അപമാനിക്കാന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

ന്യൂഡല്‍ഹി: (www.kvartha.com 09.09.2019) തന്നെ അപമാനിക്കാന്‍ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫറു്‌നഗര്‍ സ്വദേശിയായ 30കാരിയാണ് പരാതി നല്‍കിയത്. 12 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ വിവാഹമോചനത്തിനായി കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

വിവാഹമോചന കേസ് കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്ന് യുവതി പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ പ്രൊഫൈലിലല്ല, മറ്റൊരാളുടെ പ്രൊഫൈലിലാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നതെന്നും യുവതി പരാതിയില്‍ പറയുന്നു.

New Delhi, News, National, Social Network, Wife, Husband, Photo, Case, Police, Court, Complaint, Enquiry, Uploading wife’s pictures online; Case against husband

സൈബര്‍ക്രൈമില്‍ ആദ്യം പരാതി നല്‍കി. തുടര്‍ന്ന് കേസ് മനേസറിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പ്രതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തി വരുകയാണെന്നും പോലീസ് അറയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Social Network, Wife, Husband, Photo, Case, Police, Court, Complaint, Enquiry, Uploading wife’s pictures online; Case against husband


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?