മോദിക്ക് അമേരിക്കയ്ക്ക് പോകാന്‍ വ്യോമപാത തുറക്കില്ലെന്ന് പാകിസ്താന്‍; ഖേദകരമെന്ന് ഇന്ത്യ; പ്രധാനമന്ത്രി ഒമാന്‍വഴി ചുറ്റി പോകും

ന്യൂഡല്‍ഹി: (www.kvartha.com 19.09.2019) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ യാത്രയ്ക്ക് വ്യോമപാത തുറന്നുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളി. മോദിക്കായി വ്യോമപാത അനുവദിക്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി അറിയിച്ചു. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും പാകിസ്ഥാന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. പാകിസ്താന്‍ വ്യോമപാത നിഷേധിച്ചതോടെ ഒമാന്‍ വഴി ചുറ്റി സഞ്ചരിച്ചാകും മോദി അമേരിക്കയിലേക്ക് പറക്കുക. 21 നാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് തിരിക്കുന്നത്.

സെപ്റ്റംബര്‍ 27ന് നടക്കുന്ന യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി അമേരിക്കയിലേക്ക് പോകുന്നത്. ഇതിനുവേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്ഥാന്റെ അനുമതി തേടിയത്.


അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചത് ഖേദകരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു. പാകിസ്താന്‍ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കണമെന്നും തങ്ങളുടെ തീരുമാനത്തെ ന്യായീകരിക്കാന്‍ വ്യാജകാരണങ്ങള്‍ പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ തങ്ങളുടെ വ്യോമപാത മുഴുവനായി അടച്ചത്. പിന്നീട് ഭാഗികമായി തുറന്നെങ്കിലും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതോടെ പാകിസ്താന്‍ വീണ്ടും വ്യോമപാത പൂര്‍ണ്ണമായി അടയിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, India, Pakistan, News, America, Narendra Modi, Visit, Pak rejects India's request to allow Modi's flight through its air space; India condemns


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?