മെസ്സിയും ബിജെപിയും തമ്മില്‍ സാമ്യമുണ്ടോ? കൈപ്പത്തിക്ക് കുത്തിയത് താമരയ്ക്ക് വീഴുന്നത് പോലെ ഫിഫ പുരസ്‌കാര വോട്ടെടുപ്പില്‍ സലായ്ക്ക് നല്‍കിയ വോട്ട് ലഭിച്ചത് മെസ്സിക്ക്; വിവാദം പുകയുന്നു
റോം: (www.kvartha.com 27.09.2019) മെസ്സിയും ബിജെപിയും തമ്മില്‍ വല്ല സാമ്യം ഉണ്ടോ എന്ന ചോദ്യമാണ് ഫിഫ പുരസ്‌കാരം സംബന്ധിച്ച് പുകയുന്ന വിവാദങ്ങള്‍ ഉയര്‍ത്തുന്നത്. കാര്യം മറ്റൊന്നുമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും കൈപ്പത്തിക്ക് കുത്തിയത് താമരയ്ക്ക് വീണത് പോലെ ഫിഫ പുരസ്‌കാര വോട്ടെടുപ്പില്‍ മുഹമ്മദ് സലായ്ക്ക് നല്‍കിയ വോട്ട് മെസ്സിക്ക് ലഭിച്ചു.
ഈജിപ്ത് കോച്ചും ക്യാപ്റ്റനും വോട്ട് ചെയ്തത് സലായ്ക്കായിരുന്നു. എന്നാല്‍ ഇവരുടെ വോട്ട് ഫിഫ അസാധുവാക്കുകയായിരുന്നു. ഇരുവരും ക്യാപിറ്റല്‍ ലെറ്ററില്‍ ഒപ്പിട്ടതിനാലാണ് വോട്ട് അസാധുവാക്കിയതെന്നാണ് ഫിഫയുടെ വിശദീകരണം. വോട്ടിങ്ങില്‍ സലാ നാലാം സ്ഥാനത്തായിരുന്നു.
ഇതോടെ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്വന്തമാക്കിയത് തട്ടിപ്പിലൂടെയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. തട്ടിപ്പിന് ഫിഫ കൂട്ട് നിന്നെന്നും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ വിദ്ഗധര്‍ ആരോപിക്കുന്നു. വോട്ടെടുപ്പിന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫിഫ കഴിഞ്ഞ സീസണിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. വോട്ടുകളുടെ വിവരങ്ങള്‍ ഫിഫ പ്രസിദ്ധപ്പെടുത്തിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Football Player, Fifa, Award, Messi, News, Italy, Controversy over voting in FIFA Best award won by Messi
സുഡാന്‍ ദേശീയ ടീം പരിശീലകന്‍ സ്രാവ്‌കോ ലൊഗാറൂസിച്ച്, നിക്കാരാഗ്വേ ക്യാപ്റ്റന്‍ ജുവാന്‍ ബരീറ എന്നിവരാണ് സലായ്ക്ക് നല്‍കിയ വോട്ട് മെസ്സിക്ക് ലഭിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും വോട്ട് ചെയ്തത് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കാണ്. എന്നാല്‍ ഫിഫ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വോട്ട് മെസ്സിക്ക് നല്‍കിയതായാണ് കാണുന്നത്. ഫിഫ വോട്ട് ചെയ്യാന്‍ അനുവദിച്ച സമയത്തിന് മുമ്പ് വോട്ട് ചെയ്തിട്ടും നിരവധി വോട്ടുകള്‍ തഴയപ്പെട്ടുവെന്നും ഇതിന്റെ കാരണം ഫിഫ വ്യക്തമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
ഈജിപ്ത് കോച്ചും ക്യാപ്റ്റനും വോട്ട് ചെയ്തത് സലായ്ക്കായിരുന്നു. എന്നാല്‍ ഇവരുടെ വോട്ട് ഫിഫ അസാധുവാക്കുകയായിരുന്നു. ഇരുവരും ക്യാപിറ്റല്‍ ലെറ്ററില്‍ ഒപ്പിട്ടതിനാലാണ് വോട്ട് അസാധുവാക്കിയതെന്നാണ് ഫിഫയുടെ വിശദീകരണം. വോട്ടിങ്ങില്‍ സലാ നാലാം സ്ഥാനത്തായിരുന്നു.
ഇതോടെ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്വന്തമാക്കിയത് തട്ടിപ്പിലൂടെയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. തട്ടിപ്പിന് ഫിഫ കൂട്ട് നിന്നെന്നും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ വിദ്ഗധര്‍ ആരോപിക്കുന്നു. വോട്ടെടുപ്പിന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫിഫ കഴിഞ്ഞ സീസണിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. വോട്ടുകളുടെ വിവരങ്ങള്‍ ഫിഫ പ്രസിദ്ധപ്പെടുത്തിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Football Player, Fifa, Award, Messi, News, Italy, Controversy over voting in FIFA Best award won by Messi
Powered by Info News For You

Comments
Post a Comment