പത്താം പുരസ്‌കാരത്തിന്റെ നിറവില്‍ പറങ്കിപ്പടയുടെ പടനായകന്‍; പോര്‍ച്ചുഗലിലെ മികച്ച താരം ഇത്തവണയും റൊണാള്‍ഡോ തന്നെ

ലിസ്ബണ്‍: (www.kvartha.com 04.09.2019) പുരസ്‌കാരനിറവില്‍ പറങ്കിപ്പടയുടെ പടനായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഇത്തവണയും റൊണാള്‍ഡോ സ്വന്തമാക്കി. അത്‌ലറ്റിക്കോ മഡ്രിഡിന്റെ ജാവോ ഫെലിക്‌സ്, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരെ മറികടന്നാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്.

ഇത് പത്താംതവണയാണ് താരം പുരസ്‌കാരം കരസ്ഥമാക്കുന്നത്. 2007 മുതല്‍ ഇതുവരെ രണ്ട് തവണ മാത്രമേ റൊണാള്‍ഡോയ്ക്ക് ഈ അവാര്‍ഡ് ലഭിക്കാതിരുന്നിട്ടുള്ളൂ. 2010ല്‍ സിമാവോയും 2014ല്‍ പെപ്പെയും മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, Cristiano Ronaldo, News, Cristiano Ronaldo wins Portuguese Player of the Year award for a record 10th time


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?