മുന്‍ മുഖ്യമന്ത്രിയുടെ വീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ്; വീട് പൊളിച്ചുമാറ്റാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ കെട്ടിടം പൊളിച്ചുനീക്കുമെന്ന് മുന്നറിയിപ്പ്

അമരാവതി: (www.kvartha.com 22.09.2019) ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ വീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ്. ചന്ദ്രബാബു നായിഡു ഇപ്പോള്‍ താമസിക്കുന്ന അമരാവതിയിലെ വീട് പൊളിക്കണമെന്ന് ചുണ്ടിക്കാട്ടിയാണ് നോട്ടീസ്. ആന്ധ്ര ക്യാപ്പിറ്റല്‍ റീജ്യനല്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് (എപിസിആര്‍ഡിഎ) വീട്ടില്‍ നോട്ടീസ് പതിച്ചിരിക്കുന്നത്.

കൃഷ്ണ നദിയുടെ തീരത്തുള്ള ഈ വീട് എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗനേനി രമേശില്‍നിന്ന് ചന്ദ്രബാബു നായിഡുവും കുടുംബവും പാട്ടത്തിനെടുത്തതാണ്. 1.38 ഏക്കറില്‍ ചട്ടങ്ങള്‍ ലംഘിച്ചും നിയമപരമായ അനുമതിയില്ലാതെയുമാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നതെന്നാണ് എപിസിആര്‍ഡിഎയുടെ കണ്ടെത്തല്‍.


ഈ വീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് എപിസിആര്‍ഡിഎ കഴിഞ്ഞ ജൂണ്‍ 27നും നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ഉടമ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് ഏഴുദിവസത്തിനകം വീട് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് വീണ്ടും നല്‍കിയിരിക്കുന്നത്. ഉടമ സ്വയം വീട് പൊളിച്ചുമാറ്റാന്‍ തയ്യാറായില്ലെങ്കില്‍ അതോറിറ്റി കെട്ടിടം പൊളിച്ചുനീക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Andhra Pradesh, News, Chief Minister, Chandhra Babu Naidu, Notice served to dismantle Naidu's house within 7 days


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?