നടന്നുപോവുകയായിരുന്ന വയോധിക കിണറ്റില്‍ വീണ് മരിച്ചു

കുണ്ടംകുഴി: (www.kasargodvartha.com 04.09.2019) നടന്നുപോവുകയായിരുന്ന വയോധിക കിണറ്റില്‍ വീണ് മരിച്ചു. ബീംബുങ്കാലിലെ പരേതനായ കണ്ണന്റെ ഭാര്യ സി നാരായണി (75) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍ നിന്നുമിറങ്ങി പറമ്പില്‍കൂടി നടന്നുപോവുമ്പോള്‍ വീടിനു സമീപത്തെ ഇടിഞ്ഞുപൊളിഞ്ഞ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരും പരിസരവാസികളും ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

മക്കള്‍: ബേബി, മോഹനന്‍, സരോജിനി, അനിത. മരുമക്കള്‍; ബാലന്‍, പ്രീത, ജയന്‍, പരേതനായ ചന്ദ്രശേഖരന്‍. സഹോദരങ്ങള്‍: ലക്ഷ്മി, രാഘവന്‍, ഭാസ്‌കരന്‍, ലീല, രവി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kundamkuzhi, Death, Obituary, Top-Headlines, Well, Woman died after fell in to well
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?