അര്‍ധരാത്രി റഫിറിജിറേറ്റര്‍ പൊട്ടിത്തെറിച്ചു, പിഞ്ചു കുട്ടിയടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
കാസര്‍കോട്:(www.kvartha.com 18/09/2019) അര്‍ധരാത്രി റഫിറിജിറേറ്റര്‍ പൊട്ടിത്തെറിച്ചു. പിഞ്ചു കുട്ടിയടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. കാസര്‍കോട് രാജപുരം മാലക്കല്ല് മുണ്ടാപ്ലാവില്‍ ഉറുമ്പേല്‍ ലിസി ചാക്കോയുടെ വീട്ടിലെ റഫ്രിജറേറ്ററാണ് അര്‍ധരാത്രി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ കോണ്‍ക്രീറ്റ് വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ വീണു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3മണിക്ക് ശേഷമാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്.
മൂന്ന് മണിക്ക് തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞ് കരഞ്ഞതിനാല്‍ വീട്ടുകാര്‍ ഉണര്‍ന്നിരുന്നു. പിന്നീട് വാതില്‍ കുറ്റിയിട്ട് ഉറങ്ങിയ വീട്ടുകാര്‍ രാവിലെ എണിയിച്ചപ്പോഴാണ് റഫ്രിജറേറ്റര്‍ പൂര്‍ണമായും കത്തിയമര്‍ന്ന നിലയില്‍ കണ്ടത്. കംപ്രസര്‍ പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. മറ്റ് വീട്ടുപകരണങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. വീടിലെ വയറിംഗ് മുഴുവനായും കത്തികരിഞ്ഞിട്ടുണ്ട്. വീട് താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
റഫ്രിജിറേറ്റര്‍ ഉള്ള അടുക്കളയുടെ തെട്ടടുത്ത മുറിയിലാണ് ലിസി ചോക്കോയുടെ മകള്‍ സോഫിയയും, ഭര്‍ത്താവ് സജീഷ് ഫിലിപ് മക്കള്‍ എന്നിവര്‍ കിടക്കുന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നതിനാല്‍ തീയും പുകയും അകത്ത് കയറിയില്ല. അതുപോലെ അടുക്കളയില്‍ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാത്തത് വന്‍ ദുരന്തം ഒഴിവാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, Accident,Kitchen, Midnight refrigerator exploded

Powered by Info News For You

Comments
Post a Comment