സ്‌കൂട്ടര്‍ മറിഞ്ഞ് ലോറിക്കടിയില്‍പെട്ട് ദമ്പതികള്‍ ദാരുണമായി മരിച്ചു; അപകടത്തില്‍പ്പെട്ടവരെ പോലീസ് വണ്ടിയില്‍ കയറ്റാന്‍ തയ്യാറാകാതെ കാക്കിക്കുള്ളിലെ ക്രൂരന്മാര്‍

കോഴിക്കോട്: (www.kvartha.com 24.09.2019) സ്‌കൂട്ടര്‍ മറിഞ്ഞ് ലോറിക്കടിയില്‍പെട്ട് ദമ്പതികള്‍ ദാരുണമായി മരിച്ചു. കല്ലായിയിലാണ് സംഭവം. ചെറുതുരുത്തി പൂവത്തിങ്ങല്‍ അത്തിക്കാപ്പറമ്പ് അബ്ദുല്ലത്തീഫ്(34), ഭാര്യ ബേപ്പൂര്‍ നടുവട്ടം തോണിച്ചിറ സ്വദേശി ഫാദിയ(30) എന്നിവരാണ് മരിച്ചത്.

കല്ലായി പാലത്തിന് സമീപം ഞായറാഴ്ച്ച രാത്രി 10.55 ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ടൗണില്‍ നിന്നും ആക്ടിവ സ്‌കൂട്ടറില്‍ ബേപ്പൂരിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. എതിരെ വന്ന വാഹനത്തെ മറികടക്കുന്നതിനിടയില്‍ തെന്നി വീണ സ്‌കൂട്ടര്‍ അതേ ദിശയില്‍ നിന്നും വന്ന മറ്റൊരു ലോറിക്കടിയില്‍പെടുകയായിരുന്നു.


വിവരമറിഞ്ഞെത്തിയ പോലീസിന്റെ വാഹനത്തില്‍ അപകടത്തില്‍പെട്ടവരെ കയറ്റാന്‍ വിസമ്മതിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. പിന്നീട് പോലീസിന്റെ ആംബുലന്‍സ് കൊണ്ടുവന്ന് മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Accident, bike, Couples, Dead, Kozhikode; Couples dead in vehicle accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?