പാലാരിവട്ടം പാലം പുനര്‍ നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ കാശിറക്കില്ല, നിര്‍മ്മാണ ചിലവ് മുഴുവനും ആ ഡി എസ് പ്രോജക്ടില്‍ നിന്ന് ഈടാക്കും

തിരുവനന്തപുരം:(www.kasargodvartha.com 24/09/2019) പാലാരിവട്ടം പാലം പുനര്‍ നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ കാശിറക്കില്ല. നിര്‍മ്മാണ ചിലവ് മുഴുവനും ആ ഡി എസ് പ്രോജക്ടില്‍ നിന്ന് ഈടാക്കും. നിര്‍മ്മാണത്തിന്റെ അപാകതമൂലം ബലക്ഷയം ഉണ്ടായ പാലം പുതിക്കി പണിയുന്നതിന് വരുന്ന ചിലവ് മെട്രോമാന്‍ ഇ ശ്രീധരന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 18കോടി രൂപയാണ് നിര്‍മ്മാണ കമ്പനിയായ ആര്‍ ഡി എസ് പ്രോജക്ടലില്‍ നിന്നും ഈടാക്കുന്നത്. പാലത്തിന്റെ നിര്‍മാണ കരാറില്‍ തന്നെ പാലത്തിനുണ്ടാകുന്ന കേടുപാടുകള്‍ കമ്പനി സ്വയം പരിഹരിക്കുകയോ അല്ല മറ്റാരെങ്കിലും ഉപയോഗിച് പണി നടത്തിയാല്‍ ആവശ്യമായ തുക നല്‍കുകയോ വേണമെന്ന വ്യവസ്ഥയുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് സര്‍ക്കാര്‍ നടപടി.

News, Thiruvananthapuram, Kerala, Top-Headlines, Bridge,Government will not pay for the rebuilding of the Palarivattom bridge.

അടുത്തമാസം മേല്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ച് ഒരു വര്‍ഷം കൊണ്ട് പ്രവര്‍ത്തി പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പാലത്തിന് ബലക്ഷയം സംഭവിച്ച സാഹചര്യത്തില്‍ വിശദപഠനത്തിന് ചെന്നൈയില്‍ ഐ ഐ ടിലെ വിദഗ്ദരെ നിയമിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പുനര്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Thiruvananthapuram, Kerala, Top-Headlines, Bridge,Government will not pay for the rebuilding of the Palarivattom bridge.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?