'നാലടിച്ചാല്‍' താങ്കമാട്ടെ'; ഗോള്‍വല തുളച്ചുകയറിയ റൊണാള്‍ഡോയുടെ നാല് വെടിയുണ്ടകളില്‍ ചാരമായി ലിത്വാനിയ; പോര്‍ച്ചുഗലിന് വമ്പന്‍ ജയം

ലിസ്ബണ്‍: (www.kvartha.com 11.09.2019) ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കാലുകള്‍ പിസ്റ്റണ്‍ പോലെ ലിത്വാനിയയുടെ പോസ്റ്റിനുനേരെ ചലിച്ചപ്പോള്‍ പറങ്കപ്പടയ്ക്ക് അഞ്ചിന്റെ മൊഞ്ചുള്ള വമ്പന്‍ജയം. റൊണാള്‍ഡോ നേടിയ എണ്ണംപറഞ്ഞ നാലുഗോളുകളുടെ ബലത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലിത്വാനിയയെ പോര്‍ച്ചുഗല്‍ കശക്കിയെറിഞ്ഞത്. റൊണാള്‍ഡോയുടെ കരിയറിലെ 54ആം ഹാട്രിക്ക് നേട്ടമാണ് മത്സരത്തില്‍ പിറന്നത്.

7, 61, 65, 76 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍. വില്ല്യം കാര്‍വാലോയാണ് ഇഞ്ച്വറി ടൈമില്‍ പോര്‍ച്ചുഗല്ലിന്റെ അഞ്ചാം ഗോള്‍ നേടിയത്. 28ആം മിനിറ്റില്‍ അന്‍ഡ്രിയസ്‌കെവിഷെസിന്റെ വകയായിരുന്നു ലിത്വാനിയയുടെ ആശ്വാസ ഗോള്‍. ജയത്തോടെ ഗ്രൂപ്പ് ബിയിലെ ഒന്നാംസ്ഥാനം പോര്‍ച്ചുഗല്‍ അരക്കിട്ടുറപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, News, Cristiano Ronaldo, Europe, Portugal, Ronaldo scores 4 as Portugal crush Lithuania 5-1


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?