പിറവം പള്ളി; സുപ്രീം കോടതി വിധി നടപ്പായി, ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രാര്‍ത്ഥന ആരംഭിച്ചു

കൊച്ചി: (https://ift.tt/2mJkLFD) പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പായി. കോടതി ഉത്തരവിന്റെ ബലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു.

പിറവംപള്ളിയില്‍ ഓര്‍ത്തഡോക്‌സ് പുരോഹിതര്‍ക്ക് ആരാധന നടത്താനും വിശ്വാസികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനും യാക്കോബായ വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനിടയില്‍ പൊലീസ് അകമ്പടിയോടെയാണ് ഓര്‍ത്തഡോക്സുകാര്‍ പള്ളിയില്‍ പ്രവേശിച്ചത്.

 News, Kerala, Kochi, Church, Court Order, Supreme Court of India, Road, Yakobaya, Orthodox, Piravom Church; The Supreme Court Verdict; the Orthodox Faction Began to Praying

പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഇവര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഫാ.സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തില്‍ എട്ടരയോടുകൂടിയാണ് കുര്‍ബാന ആരംഭിച്ചത്. ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ് പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയിരിക്കുന്നത്.

അതേസമയം, നടുറോഡില്‍ പ്രാര്‍ത്ഥന നടത്തി യാക്കോബായ വിഭാഗം തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

ക്രമസമാധാനത്തില്‍ പ്രശ്‌നമുണ്ടാക്കാനോ കുര്‍ബാനയ്ക്കെത്തുന്നവരെ തടയാനോ ആരെങ്കിലും ശ്രമിച്ചാല്‍ പൊലീസ് പിടികൂടി സിവില്‍ ജയിലിലേക്ക് മാറ്റണമെന്ന കര്‍ശന ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

രണ്ടു ദിവസം മുമ്പാണ് യാക്കോബായ വിശ്വാസികളില്‍ നിന്ന് പള്ളിയുടെ നിയന്ത്രണം കളക്ടര്‍ ഏറ്റെടുത്തത്. പള്ളിയിയുടെ നിയന്ത്രണം പൂര്‍ണമായും ജില്ലാകളക്ടര്‍ക്ക് തന്നെയായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kochi, Church, Court Order, Supreme Court of India, Road, Yakobaya, Orthodox, Piravom Church; The Supreme Court Verdict;  the Orthodox Faction Began to Praying 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?