ശശികാന്ത് സെന്തില്‍ രാജ്യദ്രോഹി; പാകിസ്താനിലേക്ക് പോയി രാജ്യത്തിനെതിരെ നേരിട്ട് പോരാടണം; കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പൊട്ടിത്തെറിച്ച് മുന്‍കേന്ദ്രമന്ത്രി

ബംഗളുരു: (www.kvartha.com 10.09.2019) കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് സെന്തിലിനെതിരെ പൊട്ടിത്തെറിച്ച് മുന്‍കേന്ദ്രമന്ത്രിയും കര്‍ണാടകയിലെ ഉത്തര കന്നഡ ബിജെപി എംപിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ.

ശശികാന്ത് സെന്തില്‍ രാജ്യദ്രോഹിയാണെന്നും അദ്ദേഹം പാകിസ്താനിലേക്ക് പോയി രാജ്യത്തിനെതിരെ നേരിട്ട് പോരാടണമെന്നും ഹെഗ്‌ഡെ ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരായ വൃത്തികെട്ട മനോഭാവം പുറത്തുവന്ന സ്ഥിതിക്ക് കര്‍ണാടക സര്‍ക്കാര്‍ സെന്തിലിനെ പുറത്താക്കാന്‍ നടപടികള്‍ സ്വീകരിക്കണം. സെന്തിലിനെ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനായണെന്നും ഹെഗ്‌ഡെ ട്വീറ്റില്‍ പറയുന്നു.


കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് 2009 ബാച്ച് ഐഎഎസ് ഓഫീസറും ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീണറുമായ സെന്തില്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചത്. പിന്നീട് ചീഫ് സെക്രട്ടറിയുള്‍പ്പടെയുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സെന്തില്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Bangalore, IAS Officer, Resignation, Ex minister, Twitter, Go to Pakistan and fight Indian govt, former union minister Ananthkumar Hegde slams former IAS officer Sasikanth Senthi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?