താമസം ഒഴിയാന്‍ നഗരസഭ നല്‍കിയിരിക്കുന്ന സമയം അടുത്തിരിക്കെ ഫ് ളാറ്റ് നിവാസികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്; തനിച്ചിറങ്ങേണ്ടി വരില്ലെന്നും ഒപ്പം സി പി എം ഉണ്ടാകുമെന്നും മരടിലെ ഫ് ളാറ്റ് നിവാസികളോട് കോടിയേരി
കൊച്ചി: (www.kvartha.com 14.09.2019) മരടിലെ ഫ് ളാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്കു നഗരസഭ നല്‍കിയ കാലാവധി അവസാനിക്കാനിരിക്കെ ഫ് ളാറ്റ് നിവാസികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ എല്ലാവരും ഫ് ളാറ്റുകള്‍ വിട്ടൊഴിയണമെന്നാണ് നഗരസഭ നല്‍കിയ നോട്ടീസില്‍ പറയുന്നത്. ഇതില്‍ പ്രതിഷേധം കടുപ്പിച്ച ഫ് ളാറ്റ് ഉടമകള്‍ ശനിയാഴ്ച മുതല്‍ നഗരസഭയ്ക്കു മുന്നില്‍ നിരാഹാരം ഇരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
താമസക്കാര്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ പ്രകാരം മുന്നറിയിപ്പ് ഇല്ലാതെ മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണു നഗരസഭയുടെ നോട്ടീസില്‍ പറയുന്നത്. കായലോരം ഫ് ളാറ്റ് ഉടമകള്‍ മാത്രമാണ് നോട്ടീസിനു മറുപടി നല്‍കിയത്. തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ഫ് ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഫ് ളാറ്റ് ഒഴിയാന്‍ താമസക്കാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയത്.
സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെ ചീഫ് സെക്രട്ടറി നേരിട്ടെത്തി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഫ് ളാറ്റ് ഒഴിയാന്‍ നഗരസഭ നോട്ടീസ് പതിച്ചിരുന്നു. പൊളിക്കാന്‍ ഉത്തരവിട്ട കെട്ടിടങ്ങളില്‍ ഒന്നായ ഗോള്‍ഡന്‍ കായലോരത്തിലെ ഉടമകള്‍ മാത്രമാണ് നഗരസഭയുടെ നോട്ടീസ് കൈപ്പറ്റിയത്. കായലോരത്തെ 12 ഫ് ളാറ്റുടമകളും താമസക്കാരുടെ അസോസിയേഷനും ഒഴിയില്ലെന്ന് കാട്ടി സെക്രട്ടറിക്ക് കത്തു നല്‍കി.
ജീവിക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനം ആണെന്നും ഒരു കാരണവശാലും ഒഴിഞ്ഞു പോകില്ലെന്നുമായിരുന്നു മറുപടി. കായലോരം ഉടമകളുടെ മറുപടി ലഭിച്ചതായി നഗരസഭാ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. ബലം പ്രയോഗിച്ചാലും ഒഴിയില്ലെന്ന് ഹോളി ഫെയ്ത്ത് എച്ച് ടു ഒവിലെ താമസക്കാരുടെ സംഘടനാ പ്രതിനിധി ബിനോജ് പറഞ്ഞു. തങ്ങള്‍ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. നോട്ടീസ് നല്‍കും മുമ്പ് തങ്ങളുടെ ഭാഗം കേട്ടിട്ടില്ല. ഇറങ്ങിപ്പോകുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ ഫ് ളാറ്റ് ഉടമകള്‍ ഹര്‍ജി നല്‍കും. ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതമല്ലെന്നാണു ഹര്‍ജിയില്‍ പറയുന്നത്.
അതേസമയം സമയപരിധി അവസാനിച്ചാലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാത്രം തുടര്‍നടപടികളിലേക്കു കടക്കാനാണു നഗരസഭയുടെ തീരുമാനം. പ്രതിഷേധം കടുപ്പിച്ച ഫ് ളാറ്റ് ഉടമകള്‍ക്കു പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫ് ളാറ്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമരക്കാരെ കാണാനെത്തി. എറണാകുളം മുന്‍ എംപി കെ വി തോമസും പിന്തുണ അറിയിച്ചു.
ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ് ശ്രീധരന്‍പിള്ളയും ഫ്‌ളാറ്റുടമകളെ സന്ദര്‍ശിക്കുന്നുണ്ട്. മരട് ഫ് ളാറ്റ് കേസില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉപസമിതിക്കു തെറ്റുപറ്റിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ അനുമതി വാങ്ങണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സി പി എം മരടിലെ ഫ് ളാറ്റുടമകള്‍ക്കൊപ്പമാണെന്നും തനിച്ചിറങ്ങേണ്ടി വരില്ലെന്നും നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Political parties extend support to Maradu flat owners, Kochi, News, Trending, Politics, Leaders, Supreme Court of India, Flat, Kerala.

Powered by Info News For You

Comments
Post a Comment