സി.ഐ.ടി.യു പ്രവര്‍ത്തകരായ എട്ടു ജീവനക്കാരെ മുത്തൂറ്റ് സസ്പെന്‍ഡ് ചെയ്തു
കൊച്ചി (www.evisionnews.co): തൊഴില്‍ തര്‍ക്കത്തില്‍ സമരം നടത്തിയതിന് സി.ഐ.ടി.യു അംഗങ്ങളായ എട്ട് ജീവനക്കാരെ മുത്തൂറ്റ് ഫിനാന്‍സ് സസ്പെന്‍ഡ് ചെയ്തു. ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടഞ്ഞെന്നും ആരോപിച്ചാണ് സ്ഥാപനത്തിന്റെ നടപടി. അജി പി.ജി, പ്രതീഷ് കുമാര്‍, ജയന്‍ ജോര്‍ജ്, ജിനു മാത്യു, അനില്‍ കുമാര്‍ പി.പി, ലീന ചെറിയാന്‍, നോബിള്‍ പി.ആര്‍, നൈസണ്‍ ജോസഫ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
മുത്തൂറ്റിന്റെ ഹെഡ് ഓഫീസടക്കം പത്തു ഓഫീസുകള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ജീവനക്കാരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ജോലിക്കെത്തുന്നവരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നും കോടതി സര്‍ക്കാരിനും പോലീസിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവനുസരിച്ചാണ് സസ്പെന്‍ഷനെന്ന് മുത്തൂറ്റ് മാനേജ്മെന്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
Powered by Info News For You
Comments
Post a Comment