ഡച്ച് താരം വെടിയേറ്റ് മരിച്ചു; ഞെട്ടിത്തരിച്ച് ഫുട്‌ബോള്‍ ലോകം

ആംസ്റ്റര്‍ഡാം: (www.kvartha.com 20.09.2019) ഡച്ച് താരം കെവിന്‍ മെയ്‌നാള്‍ഡ് വെടിയേറ്റ് മരിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് ബര്‍ട്ടന്‍ ആല്‍ബിയോണിന്റെ മുന്‍ പ്രതിരോധനിര താരമാണ് മെയ്‌നാള്‍ഡ്. ആംസ്റ്റര്‍ഡാമിലെ ലാംഗ്ബ്രുക്ഡ്രീഫില്‍ കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. കാറിനുള്ളില്‍ വെച്ചാണ് താരത്തിന് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡച്ച്സുരിനാമീസ് താരമായ മെയ്‌നാള്‍ഡ് ബര്‍ട്ടനുവേണ്ടി 10 മത്സരങ്ങളില്‍ കളിച്ചിരുന്നു. പിന്നീട് പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് വിട്ടുനന്ന താരം 2017ല്‍ സ്പാക്കന്‍ബര്‍ഗിലേക്ക് കൂടുമാറി. റോയല്‍ ആന്റ്വേപ്പ്, എഫ്‌സി എമ്മെന്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയും മെയ്‌നാള്‍ഡ് ബൂട്ടുകെട്ടിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Football, Sports, Football Player, shot dead, News, Murder, Footballer Kelvin Maynard shot dead in Amsterdam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?