മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജപ്രൊഫൈലുണ്ടാക്കി യുവതികളെ വലവീശിപ്പിടിക്കും; വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കൊച്ചി: (www.kvartha.com 20.09.2019) മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജപ്രൊഫൈലുണ്ടാക്കി യുവതികളെ വലവീശിപ്പിടിച്ച് വിവാഹ വാഗ്ദാനം പീഡിപ്പിക്കുന്ന യുവാവ് അറസ്റ്റില്‍. പുനര്‍ വിവാഹിതര്‍ക്കുള്ള മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച ഇടുക്കി സ്വദേശി എര്‍വിന്‍ ടി ജോയിയെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. കൊച്ചി കലൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിദേശത്ത് നിന്ന് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് കൊച്ചി കലൂരില്‍ നിന്ന് ഇയാളെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് വേറെ പല യുവതികളെയും സമാന രീതിയില്‍ വഞ്ചിച്ചിച്ച കഥകളുടെ ചുരുളഴിയുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, Cheating, Abuse, News, Youth, Arrested, Abuse for Women after Marriage Offer; Youth Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?