ഫിഫാ പുരസ്‌കാരങ്ങള്‍; മൂന്നുപേരുടെ അന്തിമ പട്ടികയായി; മികച്ച താരത്തിനുള്ള പട്ടികയിലും മികച്ച ഗോളിനുള്ള പട്ടികയിലും ഇടംപിടിച്ച് മെസ്സി

ലണ്ടന്‍: (www.kvartha.com 03.09.2019) കഴിഞ്ഞ സീസണിലെ ഫിഫാ പുരസ്‌കാരങ്ങള്‍ക്കുള്ള മൂന്നുപേരുടെ അന്തിമ പട്ടികയായി. മികച്ച താരത്തിനുള്ള പട്ടികയിലും മികച്ച ഗോളിനുള്ള പട്ടികയിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇടംപിടിച്ചു.

യുവേഫ പുരസ്‌കാരത്തിന്റെ അന്തിമ ലിസ്റ്റിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും വിര്‍ജിന്‍ വാന്‍ഡികും തന്നെയാണ് ഫിഫയുടെ മികച്ച താരത്തിനുള്ള അന്തിമപട്ടികയിലും ഇടംപിടിച്ചിരിക്കുന്നത്. മികച്ച വനിതാ താരങ്ങളുടെ അന്തിമ പട്ടികയില്‍ ലസി ബ്രോണ്‍സ്, അലക്‌സ് മോര്‍ഗന്‍, മെഗന്‍ റപിനോ എന്നിവരാണ് ഇടം പിടിച്ചത്.


മികച്ച പരിശീലകരുടെ അന്തിമ പട്ടികയില്‍ പെപ് ഗ്വാര്‍ഡിയോള, യുര്‍ഗന്‍ ക്ലോപ്, മൗറീഷിയോ പൊചെറ്റിനോ എന്നിവര്‍ ഇടംനേടി. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ പട്ടികയില്‍ അലിസണ്‍, എഡേഴ്‌സന്‍, ആന്ദ്രെ ടെര്‍ സ്റ്റിഗന്‍ എന്നിവര്‍ ഇടംപിടിച്ചു. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാര പട്ടികയില്‍ ലയണല്‍ മെസ്സിക്കൊപ്പം യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റെറോ, ഡാനിയല്‍ സോരി എന്നിവരാണുള്ള

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Football, London, Award, Fifa, Lionell Messi, Messi, Ronaldo and Van Dijk finalists for FIFA Best player award


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?