കശ്മീര്‍ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ പാക് സ്വദേശികളുടെ അക്രമവും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും; കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു; അക്രമം നടത്തുന്നത് ഇത് രണ്ടാം തവണ
ലണ്ടന്‍: (www.kvartha.com 04.09.2019) കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലേക്ക് പാക് അനുകൂലികള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തം. എംബസിയിലെ ഓഫീസിന്റെ ജനല്‍ചില്ലകള്‍ എറിഞ്ഞുതകര്‍ത്ത അക്രമികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി.
ഇത് രണ്ടാം തവണയാണ് പാക് സ്വദേശികള്‍ കശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിലും എംബസിക്ക് മുന്നില്‍ സമാനമായ പ്രതിഷേധം നടന്നിരുന്നു.
സംഭവത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്.
കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി എംബസിയിലേക്ക് ഇരച്ചെത്തിയ അക്രമികള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി. സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ഇവരെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും അക്രമികളില്‍ ചിലര്‍ എംബസിയുടെ ജനല്‍ ചില്ലകള്‍ എറിഞ്ഞുതകര്‍ക്കുകയായിരുന്നു. മാത്രമല്ല, ചീമുട്ടകളും ചെരിപ്പുകളും എറിഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പാകിസ്ഥാനികളുടെ ആക്രമണത്തില്‍ എംബസിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നതായി അറിയിച്ചു.
തകര്‍ന്ന ജനല്‍ ചില്ലകളുടെ ചിത്രവും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. അതിനിടെ ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി. സംഭവത്തെ അപലപിക്കുന്നതായും പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലണ്ടന്‍ പോലീസിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ഇന്ത്യന്‍ സമൂഹം ലണ്ടനില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം പാകിസ്ഥാന്‍ പൗരന്മാരും ഖാലിസ്ഥാന്‍ വാദികളും അലങ്കോലമാക്കിയിരുന്നു. ആഘോഷത്തിന് നേരെ കല്ലുകളും ചീമുട്ടയും വലിച്ചെറിഞ്ഞ അക്രമികള്‍ എംബസി കെട്ടിടത്തിന് നേരെയും അക്രമം അഴിച്ചുവിട്ടിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി ലണ്ടന്‍ പോലീസ് അറിയിച്ചു.
ഇവരില്‍ നിന്ന് മാരകായുധങ്ങള്‍ അടക്കം പിടിച്ചെടുത്തതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ എംബസിക്ക് നേരെ ഇനിയും പ്രതിഷേധമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Fresh violent protests by Pakistan supporters at Indian High Commission in London, damage caused to premises, London, News, Politics, Trending, attack, Pakistan, Protesters, World.

Powered by Info News For You

Comments
Post a Comment