അമ്മയെ കുത്തിക്കൊന്ന കേസില്‍ മകന് ജീവപര്യന്തം തടവും 75,000 രൂപ പിഴയും
കുമ്പള: (https://ift.tt/2minV33) അമ്മയെ കുത്തിക്കൊന്ന കേസില്‍ മകന് ജീവപര്യന്തം തടവും 75,000 പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60)യെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അനില്‍കുമാരിനെ (38) യാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (മൂന്ന്) ജഡ്ജ് പി കെ നിര്‍മല ശിക്ഷിച്ചത്. കഴിഞ്ഞ ദിവസം കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
പിഴയടച്ചാല്‍ പിഴ സംഖ്യയില്‍ നിന്ന് 25,000 രൂപ പത്മാവതിയുടെ മകള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം. 2015 മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമ്പള ബസ് സ്റ്റാന്‍ഡിനടുത്ത് നടപ്പാതയില്‍ വെച്ച് ഉച്ചയ്ക്ക് 12.30 മണിയോടെ പിറകിലൂടെയെത്തിയ മകന്റെ കുത്തേറ്റ് വീണ പത്മാവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പത്മാവതിയുടെ ഭര്‍ത്താവ് സംഭവത്തിന് ഏഴു മാസം മുമ്പ് മരിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. അനിതയും അനില്‍കുമാറും. സ്വത്തില്‍ ഒരു ഭാഗം വിറ്റ് പണം അനിതയ്ക്ക് കൊടുത്തുവെന്നാരോപിച്ച് ബാക്കിയുളള സ്വത്തില്‍ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് അനില്‍ പ്രശ്നമുണ്ടാക്കിയിരുന്നു. ഒടുവില്‍ കേസ് പോലീസ് സ്റ്റേഷനിലെത്തി. അവിടെ വെച്ച് ഒത്തുതീര്‍പ്പാവാത്തതിനാല്‍ പോലീസ് കേസ് കൈവിട്ടു. തിരിച്ച് ബദിയടുക്കയിലുളള മകളുടെ വീട്ടിലേക്ക് പോകാനായി പത്മാവതിയും, മകള്‍ അനിതയും, അനിതയുടെ ഭര്‍ത്താവ് രാമചന്ദ്രനും കുമ്പളയില്‍ എത്തി നടപ്പാതയിലൂടെ നടന്ന് പോകുമ്പോള്‍ പിന്നിലൂടെ വന്ന അനില്‍ അമ്മയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
അഞ്ച് ദൃക്സാക്ഷികളടക്കം കേസില്‍ 23 സാക്ഷികളെ വിസ്തരിച്ചു. സാക്ഷികളാരും കൂറുമാറിയില്ല എന്നതാണ് ഈ കേസിന്റെ പ്രത്യേകത. കേസിന്റെ അന്വേഷണം കുമ്പള സി ഐ ആയിരുന്ന സുരേഷ് ബാബുവിനായിരുന്നു. പ്രോസിക്യൂഷനുവേണ്ടി കെ. ബാലകൃഷ്ണനും പ്രതിക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ഐ വി പ്രമോദുമാണ് ഹാജരായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Kumbala, Murder, Trending, case, Crime, Life imprisonment for Murder case accused
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment