ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി; 74 ശതമാനം സമയം പന്ത് കാലില്‍ വെച്ചിട്ടും തോറ്റമ്പി കറ്റാലന്മാര്‍; സ്ഥാനക്കയറ്റം കിട്ടി ലീഗിലെത്തിയ ഗ്രനാഡ ലാലിഗയിലെ ഒന്നാം സ്ഥാനക്കാര്‍!

ബാഴ്‌സലോണ: (www.kvartha.com 22.09.2019) ലാലിഗയില്‍ കരുത്തരായ കറ്റാലന്മാര്‍ക്ക് കാലിടറി. ഈ സീസണില്‍ ലാലിഗയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഗ്രനാഡയോടാണ് ബാഴ്‌സലോണ തോറ്റത്. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഗ്രനാഡ നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചത്. കളിയില്‍ 74 ശതമാനം സമയവും പന്ത് കാലില്‍ വെച്ചെങ്കിലും ഗോളടിക്കാന്‍ മറന്നതാണ് ബാഴ്‌സയ്ക്ക് വിനയായത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ ക്ലോസ് റേഞ്ച് ഹെഡറിലൂടെ റാമോണ്‍ അസീസും 66ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വാദിലോയുമാണ് ഗ്രനാഡയുടെ ഗോളുകള്‍ നേടിയത്. ജയത്തോടെ ഗ്രനാഡ 10 പോയന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. അതേസമയം അഞ്ച് മത്സരങ്ങളില്‍ ഏഴ് പോയന്റ് മാത്രമുള്ള ബാഴ്‌സ ലീഗില്‍ ഏഴാം സ്ഥാനത്താണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Barcelona, Granada, la Liga, Granada beat Barcelona 2-0 to lead La Liga


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?