ട്രെയിനില്‍ കടത്തിയ 70 കിലോ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: (https://ift.tt/2MV8fhK) ട്രെയിനില്‍ കടത്തുകയായിരുന്ന 70 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തിയ ആള്‍ പരിശോധനയ്ക്കിടെ രക്ഷപ്പെട്ടു. ആര്‍ പി എഫ് കാസര്‍കോട് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, കുമ്പള റെയ്ഞ്ച് പാര്‍ട്ടി എന്നിവര്‍ സംയുക്തമായി ഓണത്തോടനുബന്ധിച്ചാണ് ട്രെയിനില്‍ പരിശോധന നടത്തിയത്.

ശശി, ബിനോയ് കുര്യന്‍, ഷാജു തോമസ്, കോണ്‍സ്റ്റബിള്‍മാരായ റോജന്‍ മാനുവല്‍, പ്രകാശ് ബാബു, കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാര്‍, കുമ്പള റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. അജയന്‍, പ്രിവന്റീവ് ഓഫീസര്‍ ബാലകൃഷണന്‍, സുമോദ് കുമാര്‍ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Train, Excise, 70 Kg Panmasala seized from Train
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?