പുതുമുഖങ്ങളുമായി സി പി എം; 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത്, അരൂര് മനു സി പുളിക്കല്‍, കോന്നിയില്‍ കെ യു ജനീഷ് കുമാര്‍, മഞ്ചേശ്വരത്ത് ശങ്കര്‍ റൈ, എറണാകുളത്ത് മനു റോയ്

തിരുവനന്തപുരം: (www.kvartha.com 26.09.2019) അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അഞ്ച് സീറ്റുകളിലും പുതുമുഖങ്ങളാണ് മത്സരിക്കുന്നത്. തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവിലും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കല്‍ അരൂരും മറ്റൊരു വൈസ് പ്രസിഡന്റ് കെ യു ജനീഷ്‌കുമാര്‍ കോന്നിയിലും മത്സരിക്കും.

ഇടതുസ്വതന്ത്രനായ മനു റോയിയാണ് എറണാകുളം സ്ഥാനാര്‍ഥി. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനാണ് മനു റോയ്. മഞ്ചേശ്വരത്തു സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗം ശങ്കര്‍ റൈ(59) മത്സരിക്കും. മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സി എച്ച് കുഞ്ഞമ്പുവിനെ മഞ്ചേശ്വരത്തു പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ശങ്കര്‍ റൈയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

CPM declared by election candidates, Thiruvananthapuram, News, Politics, Trending, By-election, Kodiyeri Balakrishnan, Kerala

സി പി ഐ എം ജില്ലാ കമ്മിറ്റി അംഗമാണ് ശങ്കര്‍ റൈ. പുത്തിഗെ ഡി
വിഷനിൽ നിന്ന് ജില്ലാ പഞ്ചാകത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവർത്തിച്ചു. ബാഡൂർ എ എൽ പി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളിൽ സജീവമായി 41 വർഷമായി പ്രവർത്തിക്കുന്നു.

കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡൻറായി പ്രവർത്തിച്ചു. കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിൽ പ്രാവീണ്യമുണ്ട്. മികച്ച പ്രഭാഷകനാണ്. ദേലംപാടി മഹാലിഗേശ്വരം ക്ഷേത്രം പ്രസിഡന്റാണ്. കർഷകനാണ്.  18-ാം വയസിൽ പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ അനന്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമുദായിക സമവാക്യങ്ങള്‍ നോക്കിയല്ല സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്നു കോടിയേരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്തുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം മാറിയെന്നും കോടിയേരി പറഞ്ഞു.

ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ കേട്ടശേഷമാണ് സംസ്ഥാന സെക്രട്ടറിയറ്റ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ബൂത്ത് തലം വരെയുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഒക്ടോബര്‍ അഞ്ചിനുള്ളില്‍ പൂര്‍ത്തീകരിക്കും. അഞ്ച് മണ്ഡലങ്ങളിലും എല്‍ ഡി എഫ് വന്‍ വിജയം നേടുമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവെ കോടിയേരി പറഞ്ഞു.

മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന പരിഗണനയുമാണ് വി കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതിന് കാരണം. ഈ വര്‍ഷം പ്രളയമുണ്ടായപ്പള്‍ സഹായമെത്തിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ സമാഹരിച്ചതിന്റെ പേരില്‍ വലിയ അഭിന്ദനങ്ങളാണ് പ്രശാന്തിനെ തേടിയെത്തിയത്.

യുവജനങ്ങള്‍ക്കിടയില്‍ പ്രശാന്തിന് നല്ല പിന്തുണയുള്ളതിനാല്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം, അടൂര്‍ പ്രകാശ് പിടിച്ചെടുത്ത മണ്ഡലം അദ്ദേഹം മാറിയ സ്ഥിതിക്ക് തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോന്നിയില്‍ സി പി എം യുവരക്തമായ ജനീഷിനെ കളത്തിലിറക്കുന്നത്.

എറണാകുളത്ത് എല്‍ ഡി എഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മനു റോയ് മത്സരിക്കുക. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമാണ് അരൂരില്‍ മനു സി പുളിക്കലിനെ മുന്‍പന്തിയിലെത്തിച്ചത്.

അതേസമയം യു ഡി എഫിനും ബി ജെ പിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM declared by election candidates, Thiruvananthapuram, News, Politics, Trending, By-election, Kodiyeri Balakrishnan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?