മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം കേരളത്തിലെ 5 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും; ആകാംക്ഷയോടെ രാഷ്ട്രീയ കേരളം
ന്യൂഡെല്‍ഹി/ തിരുവനന്തപുരം: (www.kvartha.com 21.09.2019) പാലായിലെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പിന് കൂടി കളമൊരുങ്ങുന്നു. പ്രതിനിധി ഇല്ലാതായി ആറ് മാസത്തിനകം തെരഞ്ഞടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടപ്രകാരമാണ് നടപടി.
ഇതനുസരിച്ച് ഒന്നരമാസത്തെ കാലാവധി കൂടി ബാക്കിയുണ്ടെങ്കിലും ശനിയാഴ്ച കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള സാധ്യത രാഷ്ട്രീയ കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല. 12മണിക്കാണ് വാര്‍ത്താസമ്മേളനം.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് ഒപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത എഴുപത്തഞ്ച് ശതമാനം ആണെന്നാണ് സംസ്ഥാന തെരഞ്ഞെുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ പറയുന്നത്.

ദീപാവലിക്കു മുന്‍പ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളോടൊപ്പം ജാര്‍ഖണ്ഡിലും ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. എന്നാല്‍, ഇത് ഡിസംബറിലേ ഉണ്ടാകുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷനോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുക.
മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ബി ജെ പി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഘടകകക്ഷിയായ ശിവസേനയുമായി സീറ്റു വിഭജനം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
90 അംഗ ഹരിയാന നിയമസഭയില്‍ 48 സീറ്റുകള്‍ നേടിയാണ് 2014ല്‍ ബി ജെ പി ആദ്യമായി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഇത്തവണയും ബി ജെ പി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.
അതേസമയം കേരളത്തില്‍ വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം , മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് കേസിന്റെ നൂലാമാലകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റ് നാല് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള സാഹചര്യം ഇപ്പോള്‍ തന്നെ നിലവിലുണ്ട്.
എം എല്‍ എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. പാലായില്‍ കെഎം മാണിയുടെ മരണത്തോടെ ഒഴിവ് വന്ന സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തന്നെ വലിയ വീറും വാശിയുമാണ് മുന്നണികള്‍ തമ്മില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ കേരളം മുഴുവന്‍ പാലായില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ വരെ ഉണ്ടായി.
അഞ്ച് മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ആയാല്‍ വലിയ രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാകും കേരളത്തില്‍ സാഹചര്യം ഒരുങ്ങുക. പ്രത്യേകിച്ച് പ്രളയവും ശബരിമലയും അടക്കമുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തതലത്തില്‍ കൂടിയാണ് തെരഞ്ഞെടുപ്പ് വരുന്നത്. സര്‍ക്കാര്‍ നേട്ടങ്ങള്‍ എടുത്ത് കാണിക്കാന്‍ ഇടത് മുന്നണിയും വീഴ്ചകളും അഴിമതി ആരോപണങ്ങളും ഉയര്‍ത്തിക്കാട്ടി യുഡിഎഫും കളം പിടിക്കാന്‍ ബിജെപിയും ഇപ്പോഴെ തയ്യാറെടുത്ത് കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Maharashtra, Haryana Election Dates To eB Announced At Noon, News, New Delhi, Thiruvananthapuram, Politics, By-election, Maharashtra, Declaration, Report, National.

Powered by Info News For You

Comments
Post a Comment