സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴു കുട്ടികള്‍ മരിച്ചു; 57 കുട്ടികള്‍ക്ക് പരിക്ക്

നെയ്‌റോബി: (www.kvartha.com 24.09.2019) കെനിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴു കുട്ടികള്‍ മരിച്ചു. കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ പ്രഷ്യസ് ടാലന്റ് അക്കാദമിയിലാണ് ദാരുണസംഭവം. അപകടത്തില്‍ 57 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും കെനിയ റെഡ്‌ക്രോസ് വക്താവ് പീറ്റര്‍ അബാവോ ട്വിറ്ററില്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അധ്യയനം നടക്കുന്നതിനിടെ ക്ലാസ് മുറി പൊടുന്നനെ ഇടിഞ്ഞിവീഴുകയായിരുന്നു.

കൂടുതല്‍ കുട്ടികള്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്. റെഡ്‌ക്രോസിന്റെയും സുരക്ഷാസേനയുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കെട്ടിടം തകര്‍ന്നുവീഴാനുള്ള കാരണത്തെക്കുറിച്ച് എന്‍ജിനീയര്‍മാര്‍ പരിശോധിച്ചുവരികയാണെന്ന് റെഡ്‌ക്രോസ് വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂളിന്റെ ബാക്കി ഭാഗങ്ങളും അപകടാവസ്ഥയിലാണ്. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ രക്ഷകര്‍ത്താക്കളെ അറിയിക്കുന്നതിനായി സ്‌കൂളില്‍ പ്രത്യേക സംവിധാനമൊരുക്കിയതായും റെഡ്‌ക്രോസ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, school, Building Collapse, Children, Dead, Injured, Kenya, Kenya school collapse leaves seven children dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?