56 വര്‍ഷത്തെ കാത്തിരിപ്പ്; 74കാരി ഇപ്പോള്‍ ഹാപ്പിയാണ്, പിറന്നത് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍
അമരാവതി: (www.kvartha.com 06.09.2019) 56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 74കാരി ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. 56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗഭാഗ്യം ലഭിച്ച മാതാവ് ഗിന്നസ് ബുക്കിലേക്ക്. ആന്ധ്ര സ്വദേശിനി മങ്കയമ്മയ്ക്കാണ് ഇപ്പോള്‍ ഇരട്ടി സന്തോഷം ലഭിച്ചത്. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴിയാണ് മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
ഗുണ്ടൂരിലെ അഹല്യ നഴ്‌സിങ് ഹോമില്‍ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നു. കുഞ്ഞുങ്ങള്‍ പിറന്നതോടെ അടുത്ത സൗഭാഗ്യവും. 55 വയസ്സുകാരിയായ അയല്‍ക്കാരിക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി കുഞ്ഞു പിറന്നതോടെ മങ്കയമ്മ റെക്കോര്‍ഡിനുടമയായി.
നിലവിലുള്ള റെക്കോര്‍ഡ് 2006 ല്‍ 66-ാം വയസ്സില്‍ ഇരട്ടകള്‍ക്കു ജന്മം നല്‍കിയ സ്‌പെയിന്‍കാരി മരിയ ഡെല്‍ കാര്‍മന്റെ പേരിലാണ്. ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന ഡോ. അരുണയെ സമീപിച്ചത്. 10 ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു മങ്കമ്മ. 56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സിദ്ധിച്ച സൗഭാഗ്യത്തില്‍ അതീയായ സന്തോഷത്തിലാണ് മങ്കയമ്മ-രാജാറാവു ദമ്പതികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Andhra Pradesh, News, National, Birth, Woman, Baby, Twins, Doctor, Record, Andhra woman, 74, gives birth to twins

Powered by Info News For You

Comments
Post a Comment