ആന്‍ഫീല്‍ഡില്‍ 50 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മാനെ; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു; പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി മലര്‍ത്തിയടിച്ചത് ന്യൂ കാസിലിനെ

ആന്‍ഫീല്‍ഡ്: (www.kvartha.com 15.09.2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ വമ്പന്‍മാരായ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ന്യൂകാസിലിനെയാണ് ലിവര്‍പൂള്‍ 3-1ന് തകര്‍ത്തുവിട്ടത്. സാദിയോ മാനെയുടെ ഇരട്ടഗോളാണ് ലിവര്‍പൂളിനെ വിജയത്തിലെത്തിച്ചത്. ഒരു ഗോള്‍ മുഹമ്മദ് സലാഹിന്റെ വകയായിരുന്നു. ആന്‍ഫീല്‍ഡില്‍ മാനെയുടെ തോല്‍വിയറിയാതെയുള്ള 50ാം മല്‍സരമാണിത്.

ഏഴാം മിനിറ്റില്‍ ജെട്രോ വില്യംസിലൂടെ ന്യൂകാസിലാണ് ആദ്യം മത്സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ 28, 40 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത് മാനെ ചെമ്പടയെ മുന്നിലെത്തിച്ചു. 72ആം മിനിറ്റില്‍ സലാഹ് ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, English Premier League, Liverpool, Sadio Mané double gives Liverpool comeback win after Newcastle scare


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?