പൂനെയില്‍ അപ്രതീക്ഷിത മഴയിലും വെള്ളപ്പൊക്കത്തിലുംപെട്ട് 5 സ്ത്രീകളും ഒരു കുട്ടിയുമടക്കം 17പേര്‍ മരിച്ചു; 6 പേരെ കാണാതായി; 16,000പേരെ മാറ്റിപ്പാര്‍പ്പിച്ചു; 200 വീടുകള്‍ തകര്‍ന്നു
മുംബൈ: (www.kvartha.com 27.09.2019) മഹാരാഷ്ട്രയിലെ പുനെയില്‍ വ്യാഴാഴ്ച ഉണ്ടായ അപ്രതീക്ഷിത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് അഞ്ച് സ്ത്രീകളടക്കം 17 പേര്‍ മരിച്ചു. പുനെ നഗരത്തില്‍ മാത്രം 12 പേര്‍ മഴക്കെടുതികളില്‍ മരിച്ചു. മതില്‍ ഇടിഞ്ഞ് 9 വയസ്സുള്ള ആണ്‍കുട്ടിയടക്കം അഞ്ചു പേര്‍ മരിച്ചു.
മുംബൈ-ബംഗളൂരു ഹൈവേയില്‍ ഖേഡ്-ശിവപുര്‍ ഗ്രാമത്തില്‍ ദര്‍ഗയില്‍ ഉറങ്ങുകയായിരുന്ന അഞ്ചു പേര്‍ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ആറുപേരെ കാണാതായി. ജില്ലയില്‍ വിവിധ മേഖലകളില്‍ നിന്ന് 16,000 പേരെ ഒഴിപ്പിച്ചു. ഇവര്‍ക്കായി 44 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.
വെളളപ്പൊക്കം പതിവില്ലാത്ത പുനെ മേഖലയില്‍ അപ്രതീക്ഷിതമായി പെയ്ത മഴയാണു ദുരന്തം വിതച്ചത്. ബുധനാഴ്ച തുടങ്ങിയ മഴ വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. അഴുക്കു ചാലുകളിലെ ഒഴുക്കു തടസ്സപ്പെട്ടതോടെ വെള്ളപ്പൊക്കമായി. നഗരത്തില്‍ വിവിധ മേഖലകളില്‍ വലിയ തോതില്‍ വെള്ളക്കെട്ടുണ്ടായി. ബാരാമതിയിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടര്‍ന്നു ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഒട്ടേറെ വളര്‍ത്തുമൃഗങ്ങളും ചത്തിട്ടുണ്ട്. മരങ്ങള്‍ കടപുഴകിയതോടെ ഗതാഗതം താറുമാറായി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പ്രളയ ഭീതി നേരിട്ട ബാരാമതിയില്‍ നസാറെ അണക്കെട്ടു തുറന്നതോടെ സമീപത്തെ 21 വില്ലേജുകളില്‍ നിന്നായി 3,165പേരെ മാറ്റിപ്പാര്‍പ്പിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗുജറാത്തിന്റെ തെക്കന്‍ ജില്ലകളിലും സൗരാഷ്ട്ര മേഖലകളിലും ഈ ആഴ്ച കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 200 houses in Hyderabad inundated after canal wall partially collapses,Mumbai, News, Rain, Obituary, Dead, Missing, Flood, Pune, National.

Powered by Info News For You

Comments
Post a Comment