കുട്ടികളുള്‍പ്പടെ ഇന്ത്യ തടവിലാക്കിയ 4000 പേരെക്കുറിച്ച് ആശങ്കയുണ്ട്; 40 ദിവസമായി സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെ സഹായിക്കണം; കശ്മീര്‍ വിഷയത്തില്‍ യുഎന്നിനോട് സഹായം അഭ്യര്‍ത്ഥിച്ച് യൂസഫ് മലാല സായ്

കറാച്ചി: (www.kvartha.com 15.09.2019) ജമ്മുകശ്മീര്‍ വിഷയത്തില്‍ യുഎന്നിനോട് സഹായം തേടി നോബേല്‍ സമ്മാന ജേതാവ് യൂസഫ് മലാല സായ്. കശ്മീരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് തടവറയില്‍ കഴിയുന്ന കുട്ടികളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് മലാല യുഎന്നിനോട് അഭ്യര്‍ത്ഥിച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരോടും ലോകനേതാക്കളോടുമാണ് മലാല ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്.

കുട്ടികളുള്‍പ്പടെ തടവറയിലാക്കപ്പെട്ട 4000 ആളുകളെ കുറിച്ച് ആശങ്കയുണ്ട്. 40 ദിവസമായി സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെ കുറിച്ചും വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്ന പെണ്‍കുട്ടികളെ കുറിച്ചു ആശങ്കയുണ്ട്. കശ്മീരി ജനത പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കിടക്കുകയാണ്. കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ലോകനേതാക്കള്‍ ഇടപെടണമെന്നും മലാല ട്വിറ്ററില്‍ കുറിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Pakistan, News, Karachi, India, Kashmir, UN, Malala asks UN to help schoolchildren in Kashmir


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?