മരടിലെ 4 ഫ്‌ളാറ്റുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു; കെ എസ് ഇ ബിയുടെ നടപടി അതീവ രഹസ്യമായി; നാല് സംഘങ്ങളായെത്തിയ ഉദ്യോഗസ്ഥര്‍ ഓപ്പറേഷന്‍ നടത്തിയത് 5 മണിയോടെ; സുരക്ഷയ്ക്ക് കനത്ത പോലീസും
കൊച്ചി: (www.kvartha.com 26.09.2019) സുപ്രീംകോടതി നിര്‍ദേശപ്രകാരം മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും താമസക്കാരെ കുടി ഒഴിപ്പിക്കുന്നതിന് മുന്നോടിയായി നാല് ഫ്‌ളാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെ എസ് ഇ ബി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രഹസ്യ ഓപ്പറേഷനായിരുന്നു നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചത്.
നാല് ഫ്‌ളാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിച്ഛേദിച്ചത്. കനത്ത പോലീസ് സുരക്ഷ ഒരുക്കിയാണ് കെഎസ്ഇബിയുടെ നടപടി. ഇതോടെ ഫ്‌ളാറ്റുകളിലെ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങള്‍ നിലച്ചു. രാവിലെ ജലവിതരണവും നിര്‍ത്തി. അതേസമയം വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധം ആരംഭിച്ചു.
കഴിഞ്ഞദിവസം തന്നെ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ക്ക് കെ എസ് ഇ ബി വ്യാഴാഴ്ച വൈദ്യുതി വിച്ഛേദിക്കുമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സമയം പറഞ്ഞിരുന്നില്ല. പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു കാരണവശാലും പകല്‍ വെളിച്ചത്തില്‍ നടപടി എടുക്കരുതെന്നും സംഘര്‍ഷ സാധ്യതയുണ്ടാകുമെന്നും അറിയിച്ചതോടെയാണ് വളരെ രഹസ്യമായി എല്ലാവരും ഉറങ്ങുന്ന അവസരത്തില്‍ നടപടി കൈക്കൊള്ളാന്‍ കെ എസ് ഇ ബി തീരുമാനിച്ചത്.
അതേസമയം വൈദ്യുതി വിച്ഛേദിച്ചതിലൂടെ കടുത്ത മനുഷ്യാവകാശലംഘനമാണ് നടന്നതെന്ന് ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു. എല്ലാത്തരത്തിലും മനുഷ്യത്തരഹിതവും അതിക്രൂരവുമായ നടപടിയാണ് സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ എടുത്തിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് കുടിവെള്ളവും, പാചകവാതക കണക്ഷനുകളും വേണം. ഞങ്ങളും ഇന്ത്യന്‍ പൗരന്‍മാരാണ്, മനുഷ്യരാണ്. ഇത്രയും ക്രൂരത കാണിക്കാന്‍ എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്. ഞങ്ങള്‍ക്ക് നീതി വേണമെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നു.
അതേസമയം വെള്ളിയാഴ്ചയോടെ കുടിവെള്ളവും, പാചകവാതക കണക്ഷനുകളും വിഛേദിക്കണമെന്നാണ് നഗരസഭ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. ടാങ്കറില്‍ വെള്ളമെത്തിക്കാനുള്ള ഫ്‌ളാറ്റ് ഉടമകളുടെ നീക്കം തടയുമെന്നും നഗരസഭ അറിയിച്ചു.
എന്നാല്‍, എന്ത് വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും ഇല്ലെങ്കിലും ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉടമകള്‍. വെള്ളിയാഴ്ച സുപ്രീം കോടതി മരട് ഫ്‌ളാറ്റ് വിഷയം വീണ്ടും പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെയും മരട് നഗരസഭയുടെയും അതിവേഗ നീക്കങ്ങള്‍. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ വൈകുന്നതില്‍ സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്.
ഘട്ടം ഘട്ടമായുള്ള നടപടികളിലൂടെ ഫ്‌ളാറ്റുടമകളുടെ ചെറുത്തുനില്‍പ്പിനെ തടയിടാമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. അതിന്റെ ആദ്യ പടിയെന്നോണമാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. അതിനിടെ ജല അതോറിറ്റിയും ഗ്യാസ് ഏജന്‍സികളും കണക്ഷന്‍ വിച്ഛേദിക്കാനുള്ള നടപടികള്‍ വ്യാഴാഴ്ച ആരംഭിക്കും.
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ചുമതലയുള്ള മരട് നഗരസഭ സെക്രട്ടറിയും ഫോര്‍ട്ട് കൊച്ചി സബ് കലക്ടറുമായ സ്‌നേഹില്‍ കുമാര്‍ സിംഗ് വ്യാഴാഴ്ച മരടിലെ ഫ്‌ളാറ്റുകളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നാണ് അറിയുന്നത്. അതേസമയം വിദേശത്തുള്ള ചില ഉടമകള്‍ കൂടി മരടിലെ ഫ്‌ളാറ്റുകളില്‍ എത്തിചേരും. തുടര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ അടിയന്തര യോഗം ചേരാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം.
അതിനിട മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള സമയക്രമം സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇനിയും ചെറിയ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. ഈ മാസം 29 മുതല്‍ ഒക്ടോബര്‍ മൂന്നു വരെ താമസക്കാരെ ഒഴിപ്പിക്കും (സമീപത്തെ താമസക്കാരെയും സുരക്ഷാകാരണങ്ങളാല്‍ ഒഴിപ്പിക്കും).11ന് പൊളിച്ചുതുടങ്ങും. മൂന്നു മാസം കൊണ്ടു നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Electricity connection disconnected in Maradu Flats, Kochi, News, Trending, Flat, Supreme Court of India, Drinking Water, Protesters, Police, Kerala,Video.

Powered by Info News For You

Comments
Post a Comment