അമിത വേഗതയില്‍ സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്ന ബസിടിച്ച് മുന്‍വശത്തെ ടയര്‍ തലയിലൂടെ കയറി ഇറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടത്തിനുശേഷം ഡ്രൈവറും ജീവനക്കാരും ഓടിരക്ഷപ്പെട്ടു; രോഷാകുലരായ നാട്ടുകാര്‍ ബസുകള്‍ തടഞ്ഞു; പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസിന്റെ ലാത്തിച്ചാര്‍ജ്; 3 പേര്‍ക്ക് പരിക്ക്

പേരാമ്പ്ര : (www.kvartha.com 26.09.2019) അമിത വേഗതയില്‍ സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്ന ബസിടിച്ച് മുന്‍വശത്തെ ടയര്‍ തലയിലൂടെ കയറി ഇറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കായണ്ണ കക്കുടുമ്പില്‍ മീത്തല്‍ പരേതനായ മാധവന്റെ ഭാര്യ ദേവി (53) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പേരാമ്പ്ര സ്റ്റാന്‍ഡിലായിരുന്നു ദുരന്തം നടന്നത്. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എ സി ബ്രദേഴ്സ് ബസാണ് ഇടിച്ചത്.

വീട്ടമ്മയെ ഇടിച്ചിട്ട ശേഷം മുന്നോട്ടെടുത്ത ബസിന്റെ മുന്‍വശത്തെ ടയര്‍ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ദേവി മരിച്ചു. ഇതോടെ ഡ്രൈവറും ബസ് ജീവനക്കാരും ഓടി രക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാര്‍ റൂട്ടിലെ ബസുകള്‍ തടഞ്ഞു. ഗതാഗതം തടസപ്പെട്ടതോടെ പേരാമ്പ്ര സബ് ഇന്‍സ്പെക്ടര്‍ പി എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

House wife died in a bus accident in Kozhikode, News, Local-News, Accidental Death, Injured, Dead, Obituary, Protesters, Kerala

എന്നാല്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കളും നാട്ടില്‍ നിന്നെത്തിയവരും വിവിധ രാഷ്ട്രീയപാര്‍ട്ടികളും ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധസമരം നടത്തി. ഡിവൈഎഫ്‌ഐയുടേയും യൂത്ത് ലീഗിന്റെയും പ്രതിഷേധത്തിന് ശേഷം വൈകീട്ടോടെ മരിച്ച ദേവിയുടെ ബന്ധുക്കളും സ്റ്റാന്‍ഡിലെത്തി. ഇവര്‍ ബസ് തടഞ്ഞ് സമരം നടത്തിയതോടെയാണ് പോരാമ്പ്ര എസ്‌ഐയുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ് നടത്തിയത്.

ലാത്തിചാര്‍ജില്‍ പരിക്കേറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് തടഞ്ഞ് സമരം തുടരരുതെന്ന നിര്‍ദേശം സമരക്കാര്‍ കേള്‍ക്കാതിരുന്നതിനെത്തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഒടുവില്‍ അപകടത്തിനിടയാക്കിയ ബസ് ജീവനക്കാരുടെ പേരില്‍ നടപടി എടുക്കുമെന്ന് ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നാമത്തെ അപകടമരണമാണ് പോരാമ്പ്രയിലുണ്ടാകുന്നത്.

ദേവിയുടെ മൃതദേഹം ഇ എം എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മക്കള്‍: ഷിനിജ, ഷിനീഷ് (യു എസ് എ). മരുമകന്‍: സന്തോഷ് (കൂത്താളി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: House wife died in a bus accident in Kozhikode, News, Local-News,  Accidental Death, Injured, Dead, Obituary, Protesters, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?