ചിന്മയാനന്ദിനെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ പിടിച്ചുപറിക്കുറ്റം ചുമത്തി; സുഹൃത്തുക്കളായ 3 യുവാക്കള്‍ അറസ്റ്റില്‍

ലഖ്നൗ: (www.kvartha.com 21.09.2019) ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നല്‍കിയ 23കാരിയായ നിയമ വിദ്യാര്‍ത്ഥിനിക്കെതിരെ പോലീസ് പിടിച്ചുപറിക്കുറ്റം ചുമത്തി. കേസില്‍ ഇവരുടെ സുഹൃത്തുക്കളെന്ന് പറയപ്പെടുന്ന മൂന്ന് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വാമി ചിന്മയാനന്ദില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിലാണ് കേസെടുത്തിരിക്കുന്നത്.

സഞ്ജയ് സിംഗ്, സച്ചിന്‍ സെംഗാര്‍, വിക്രം എന്നീ മൂന്ന് യുവാക്കളാണ് ചിന്മയാനന്ദ് സമര്‍പ്പിച്ച പിടിച്ചുപറി കേസില്‍ അറസ്റ്റിലായത്. ഈ കേസില്‍ നാലാം പ്രതിയാണ് പരാതിക്കാരി. ഈ കേസില്‍ പെണ്‍കുട്ടിക്കെതിരെ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

SIT arrests Chinmayanand but no molest charge, victim also booked in extortion case, News, Trending, Molestation, Arrested, Case, National

ബലാത്സംഗ പരാതിയില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഷാജഹാന്‍പൂരിലെ നിയമ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. ചിന്മയാനന്ദിനെ ഷാജഹാന്‍പൂര്‍ ജയിലേക്ക് മാറ്റി. എന്നാല്‍ ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പകരം, ലൈംഗിക അതിക്രമത്തിനാണ് ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഷാജഹാന്‍പൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ചത്. തെളിവായി വീഡിയോകളും പെണ്‍കുട്ടി പോലീസിന് കൈമാറിയിരുന്നു.

തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തോട് ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.

സംസ്ഥാനത്തെ കരുത്തരായ നേതാക്കളില്‍ ഒരാളായ ചിന്മയാനന്ദിനെ യുപി പോലീസ് തൊടുന്നില്ലെന്ന ആരോപണങ്ങള്‍ വ്യാപകമായിരുന്നു. ബലാത്സംഗപരാതി നല്‍കിയ പെണ്‍കുട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത അന്വേഷണ സംഘം, പരാതി കിട്ടി രണ്ടാഴ്ചയോളം ചിന്മയാനന്ദിനെ ഒന്ന് വിളിച്ച് വരുത്തുക പോലും ചെയ്തില്ല.

73 കാരനായ ചിന്മയാനന്ദിന് ഉത്തര്‍പ്രദേശിലെമ്പാടും ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്. ഈ മാസം 13-ന് ചിന്മയാനന്ദിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ രാത്രി ഒരു മണിവരെ നീണ്ടു.

ചിന്മയാനന്ദ് നടത്തുന്ന നിയമവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നും ഒരു വര്‍ഷത്തോളം പീഡനം തുടര്‍ന്നെന്നുമാണ് കേസ്. ലോ കോളജില്‍ അഡ്മിഷന്‍ തന്നതിന് പ്രത്യുപകാരം വേണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടിയെ ചിന്മയാനന്ദ് ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

ഹോസ്റ്റലില്‍ പെണ്‍കുട്ടി കുളിക്കുന്നതിന്റെ വീഡിയോ എടുപ്പിച്ച ചിന്മയാനന്ദ് അതുകാട്ടി ഭീഷണിപ്പെടുത്തിയാണ് പിന്നീട് നിരന്തരം പീഡിപ്പിക്കാന്‍ തുടങ്ങിയത്. ചിന്മയാനന്ദിന്റെ അനുയായികള്‍ തോക്കുമായി വന്ന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു. തന്നെ ചിന്മയാനന്ദ് ഉപദ്രവിക്കുന്നതിന്റെ തെളിവുകളുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

കണ്ണടയില്‍ ചെറിയ സ്‌പൈ ക്യാമറ ഘടിപ്പിച്ച് റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും പെണ്‍കുട്ടി പോലീസിന് നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായി ചിന്മയാനന്ദ് സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SIT arrests Chinmayanand but no molest charge, victim also booked in extortion case, News, Trending, Molestation, Arrested, Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?