കോട്ടയത്ത് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മകന്‍ മരിച്ചു; മാതാവിന് ഗുരുതരം; നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന 3 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു; കാര്‍ പൂര്‍ണമായും തകര്‍ന്നു
കോട്ടയം: (www.kvartha.com 15.09.2019) കോട്ടയം എംസി റോഡില്‍ തുരുത്തി മിഷന്‍ പള്ളിക്കു സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരം. ഞായറാഴ്ച പുലര്‍ച്ചെ 1.15 മണിയോടെയാണ് അപകടം. കുറിച്ചി തെങ്ങനാടിയില്‍ അശോകന്റെ മകന്‍ ആദിനാഥാ (23) ണ് മരിച്ചത്. ആദിയുടെ അമ്മ പ്രമീളയെ (40) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറില്‍ ഉണ്ടായിരുന്നവര്‍ തകഴിയിലെ ഒരു മരണ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്ക് പോയ ടാങ്കര്‍ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നതെന്നു ചങ്ങനാശേരി പോലീസ് പറഞ്ഞു.

ഇടിയെത്തുടര്‍ന്നു നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളെക്കൂടി ഇടിച്ചു തെറിപ്പിച്ചു. ടാങ്കര്‍ ലോറിക്കും മറ്റു വാനുകള്‍ക്കും ഇടയില്‍പ്പെട്ട് അപകടത്തില്‍പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
അപകട വിവരമറിഞ്ഞെത്തിയ ചങ്ങനാശേരി പോലീസും അഗ്‌നി സുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ആദിയേയും പ്രമീളയെയും പുറത്തെടുത്തത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One dead and one injured after accident at MC road Kottayam Thuruthy, Kottayam, Accidental Death, Obituary, Injured, hospital, Treatment, Medical College, Police, Kerala.
Keywords: One dead and one injured after accident at MC road Kottayam Thuruthy, Kottayam, Accidental Death, Obituary, Injured, hospital, Treatment, Medical College, Police, Kerala.
Powered by Info News For You

Comments
Post a Comment