ബ്രിട്ടീഷ് കൊട്ടാരത്തില്‍ നിന്ന് കക്കൂസ് കട്ട് കള്ളന്‍; മോഷണംപോയത് 35 കോടിയുടെ സ്വര്‍ണ്ണ കക്കൂസ്; വൃദ്ധനെ അറസ്റ്റുചെയ്‌തെങ്കിലും 'തൊണ്ടിമുതല്‍' കണ്ടെടുക്കാനായില്ല

ലണ്ടന്‍: (www.kvartha.com 15.09.2019) ബ്രിട്ടീഷ് കൊട്ടാരത്തില്‍ നിന്ന് കക്കൂസ് മോഷണംപോയി. ബ്രിട്ടനിലെ ബ്ലെനിം കൊട്ടാരത്തില്‍ നിന്നാണ് 35 കോടിയിലേറെ വിലവരുന്ന സ്വര്‍ണകക്കൂസ് മോഷണം പോയത്. ഓക്‌സ്ഫഡ്ഷറിലുള്ള കൊട്ടാരത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.50 ഓടെയാണ് മോഷണം നടന്നത്. 50 ലക്ഷം ഡോളറാണ് കക്കൂസിന്റെ മതിപ്പുവില(ഏകദേശം 35 കോടി 52 ലക്ഷം രൂപ).

സംഭവവുമായി ബന്ധപ്പെട്ട അറുപത്തിയാറുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മോഷണം പോയ കക്കൂസ് കണ്ടെടുക്കാനായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരം അടച്ചിട്ടു.


ഇറ്റാലിയന്‍ കണ്ടംപററി കലാകാരനായ മൗറിസിയോ കാറ്റെലന്‍ 18 കാരറ്റ് തനിത്തങ്കത്തില്‍ നിര്‍മ്മിച്ചതാണ് ഈ ക്ലോസറ്റ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മഗൃഹമായ ബ്ലെനിം കൊട്ടാരം വ്യാഴാഴ്ച്ചയാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ചര്‍ച്ചില്‍ പിറന്നുവീണ മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണ് സ്വര്‍ണ്ണകക്കൂസ് സ്ഥാപിച്ചിരുന്നത്. സന്ദര്‍ശകര്‍ക്ക് കക്കൂസ് ഉപയോഗിക്കാനുള്ള അവസരമുണ്ടായിരുന്നു. മൂന്ന് മിനിറ്റാണ് കക്കൂസ് ഉപയോഗിക്കാന്‍ ഒരാള്‍ക്ക് സമയം അനുവദിച്ചിരുന്നത്. കനത്ത സുരക്ഷകക്കൂസിനായി ഒരുക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, London, England, News, Trending, Golden Toilet Stolen From the U.K.'s Blenheim Palace


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?