പൊതുമേഖലാ ബാങ്കുകളില്‍ 32,000 കോടിരൂപയുടെ തട്ടിപ്പ് നടന്നതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: (https://ift.tt/2PYHE5F) 2480 സംഭവങ്ങളിലായി സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകളില്‍ 31,898.63 കോടിരൂപയുടെ തട്ടിപ്പുനടന്നതായി വെളിപ്പെടുത്തല്‍. വിവരാവകാശനിയമപ്രകാരം പൊതുപ്രവര്‍ത്തകനായ ചന്ദ്രശേഖരന്‍ ഗൗര്‍ അന്വേഷിച്ചപ്പോഴണ് റിസര്‍വ് ബാങ്കില്‍ നിന്ന് മറുപടി ലഭിച്ചത്.

News, National, India, New Delhi, Bank, Public sector, Rupees, RBI, Right to Information Act, Social Worker, Rs 32,000 Crore Fraud in Public Sector Banks

1197 സംഭവങ്ങളിലായി 12,012.77 കോടി രൂപയുടെ തട്ടിപ്പ് അതായത് 38 ശതമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യിലാണ് നടന്നത്.

381 സംഭവങ്ങളിലായി 2855.46 കോടിരൂപയുടെ വെട്ടിപ്പുനടന്ന അലഹബാദ് ബാങ്കാണ് തൊട്ടുപിന്നില്‍.

99 സംഭവങ്ങളിലായി 2526.55 കോടിരൂപയുടെ തട്ടിപ്പുനടന്ന പഞ്ചാബ് നാഷണല്‍ ബാങ്കാണ് മൂന്നാം സ്ഥാനത്ത്.

75 സംഭവങ്ങളിലായി 2297 .05 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്ക് ഓഫ് ബറോഡയില്‍ നടന്നത്.

അതേസമയം ഏതുതരം തട്ടിപ്പാണ് നടന്നതെന്നോ ബാങ്കിനും ഉപഭോക്താക്കള്‍ക്കും ഇതുകാരണമുണ്ടായ നഷ്ടമെത്രയെന്നോ ആര്‍.ബി.ഐയില്‍ നിന്ന് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല.

മറ്റു പ്രധാനബാങ്കുകളില്‍ നടന്ന തട്ടിപ്പ് (തുക കോടി രൂപയില്‍)

ഓറിയന്റല്‍ ബാങ്ക് 2138.08

കനറാ ബാങ്ക്-2035.81

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 1982.27

യുണൈറ്റഡ് ബാങ്ക് 1196.19

കോര്‍പ്പറേഷന്‍ ബാങ്ക് 960.80

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 934.67

സിന്‍ഡിക്കേറ്റ് ബാങ്ക് 795.75

യൂണിയന്‍ ബാങ്ക് 753.37

ബാങ്ക് ഓഫ് ഇന്ത്യ-517

യു.സി.ഒ. ബാങ്ക് 470.74

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Bank, Public sector, Rupees, RBI, Right to Information Act, Social Worker, Rs 32,000 Crore Fraud in Public Sector Banks


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?