കിടിലന്‍ കേക്കുകള്‍ക്ക് മത്സരമൊരുക്കി യുഎഇ; 30,000 ദിര്‍ഹമെന്ന വമ്പന്‍ സമ്മാനത്തുക, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 26നകം അപേക്ഷിക്കണം

ദുബൈ: (www.kvartha.com 13.09.2019) കിടിലന്‍ കേക്കുകള്‍ക്ക് മത്സരമൊരുക്കി യുഎഇ പ്രഫഷനലുകളുടെ സഹായം തേടാതെ നിര്‍മിക്കുന്ന കേക്കുകളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതിന്റെ ആകെ സമ്മാനത്തുക 30,000 ദിര്‍ഹമായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 26നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. www.uaesbest.com എന്ന വെബ്‌സൈറ്റ് മുഖേനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 250 ദിര്‍ഹമാണ് അപേക്ഷാ ഫീസ്.

സെപ്തംബര്‍ 28ന് തയ്യാറാക്കിയ കേക്കുകള്‍ ഒരേ വേദിയിലെത്തിക്കും. അതില്‍ നിന്ന് പ്രമുഖ ഷെഫുകള്‍ ഉള്‍പ്പെടുന്ന സമിതി 20 പേരെ കണ്ടെത്തും. ഒക്ടോബര്‍ നാലിന് നടക്കുന്ന മെഗാ ഫിനാലെയിലാണ് വിജയികളെ തീരുമാനിക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 15,000 ദിര്‍ഹം, രണ്ടാം സ്ഥാനത്തിന് 10,000 ദിര്‍ഹം, മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 ദിര്‍ഹം എന്നിങ്ങനെയാണ് സമ്മാനം നല്‍കുന്നതെന്ന് വേള്‍ഡ് ഓഫ് സ്റ്റാര്‍സ് അഡ്വര്‍ടൈസിങ് സിഇഒ ഫൈസല്‍ അബ്ദുല്‍ കരീം പറഞ്ഞു.

Dubai, News, Gulf, World, Competition, Cake, Winner, Prize, UAE organizing cake competition

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Competition, Cake, Winner, Prize, UAE organizing cake competition


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?