ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സംശാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ കപ്പലില്‍ കോസ്റ്റ്ഗാര്‍ഡിന്റെ പരിശോധന; പിടികൂടിയത് 300 കോടി വിലവരുന്ന 1,160 കിലോ മയക്കുമരുന്നും 57 തോക്ക് ബണ്ടിലുകളും സ്‌ഫോടക വസ്തുക്കളും
പോര്‍ട്ട് ബ്ലെയര്‍: (www.kvartha.com 22.09.2019) കാര്‍ നിക്കോബാര്‍ ദ്വീപിനടുത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വന്‍ മയക്കുമരുന്ന് വേട്ട. 300 കോടി രൂപ വിലവരുന്ന 1,160 കിലോ കെറ്റാമിന്‍ മയക്കുമരുന്നാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. സംശയാസ്പദമായ സഹാചര്യത്തില്‍ കണ്ടെത്തിയ മ്യാന്മര്‍ കപ്പലില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയിലാണ് കെറ്റാമിന്‍ പിടിച്ചെടുത്തത്. 57 തോക്ക് ബണ്ടിലുകളും സ്‌ഫോടക വസ്തുക്കളും ഇതോടൊപ്പം പിടികൂടി. ഒരു കിലോയുടെ പായ്ക്കറ്റുകളാക്കിയാണ് കെറ്റാമിന്‍ വച്ചിരുന്നത്.
ബുധനാഴ്ചയാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സംശയാസ്പദമായ സഹാചര്യത്തില്‍ കപ്പല്‍ കണ്ടെത്തിയത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം പതിവ് നിരീക്ഷണം നടത്തുന്നതിനിടെയാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കപ്പല്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ആറ് ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Andaman, News, Seized, Drugs, Weapons, Cost Guard, Coast Guard seizes ketamine worth ₹300 crore off Nicobar islands

Powered by Info News For You

Comments
Post a Comment