കൊല്ലത്തും കണ്ണൂരും കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് 3 മരണം; 3 പേര്‍ക്ക് പരിക്ക്

കൊല്ലം/ കണ്ണൂര്‍: (www.kvartha.com 06.09.2019) സംസ്ഥാനത്ത് കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് മൂന്നു മരണം. കൊല്ലത്തും കണ്ണൂരും കെട്ടിടങ്ങള്‍ തകര്‍ന്നുവീണാണ് മരണം സംഭവിച്ചത്.

കൊല്ലം പരവൂരില്‍ ഓഡിറ്റോറിയത്തിന്റെ ചുമരിടിഞ്ഞ് രഞ്ജിത്, ചന്തു എന്നിവരാണു മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മണ്ണിടിഞ്ഞ് വീഴുന്നത് കണ്ട് ഓടുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്.

3 died in building collapse, Kollam, Kannur, News, Local-News, Dead, Injured, Obituary, Kerala

പാരിപ്പള്ളിക്ക് സമീപം പുത്തന്‍കുളത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആന പാപ്പാന്മാര്‍ കിടന്നുറങ്ങിയിരുന്ന കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നു.

അഞ്ചു പേരാണ് ഇവിടെ കിടന്നുറങ്ങിയിരുന്നത്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിഷ്ണു (18), കല്ലറ സ്വദേശി സുധി (21) എന്നിവരാണ് രക്ഷപ്പെട്ടത്. കണ്ണൂരില്‍ വീടു തകര്‍ന്ന് ചാല ഈസ്റ്റ് പൂക്കണ്ടി ഹൗസില്‍ സരോജിനിയാണ് മരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 died in building collapse, Kollam, Kannur, News, Local-News, Dead, Injured, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?