റോഡിലെ കുഴികള്‍ വെട്ടിക്കുന്നതിനിടെ അപകടമുണ്ടാകുന്നത് പതിവായി; ഓട്ടോറിക്ഷയും മിനി ലോറിയും, ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, 2 പേര്‍ക്ക് പരിക്ക്

തൃക്കരിപ്പൂര്‍: (https://ift.tt/2NRZo03) റോഡിലെ കുഴികള്‍ വെട്ടിക്കുന്നതിനിടെ അപകടമുണ്ടാകുന്നത് പതിവായി. ഇടയിലക്കാട് കാവിനുസമീപം ഓട്ടോറിക്ഷയും മിനി ലോറിയും, ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വലിയപറമ്പിലെ കല്യാണി, ശാന്ത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തകര്‍ന്നറോഡില്‍ കുഴികള്‍ ഒഴിവാക്കാനുള്ള ശ്രമത്തിനിടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഒരു മണിയോടെയാണ് കാവിന്റെ കിഴക്കുഭാഗം മില്ലിന് സമീപത്ത് ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ചത്. രാവിലെ കാവിന് പടിഞ്ഞാറുഭാഗത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Trikaripur, news, kasaragod, Kerala, Accident, Road pit increases accident; 2 Injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?