തെരുവില്‍ വിസര്‍ജനം നടത്തിയെന്നാരോപിച്ച് രണ്ട് ദളിത് കുട്ടികളെ അടിച്ചുകൊന്നു; 2പേര്‍ അറസ്റ്റില്‍

ശിവപുരി: (www.kvartha.com 26.09.2019) തെരുവില്‍ പഞ്ചായത്തുകെട്ടിടത്തിനുപുറത്ത് വിസര്‍ജനം നടത്തിയെന്നാരോപിച്ച് രണ്ട് ദളിത് കുട്ടികളെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഭവ്‌കേധി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

സിര്‍സോദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടികളുടെ മുത്തശ്ശിയുടേയും മുത്തച്ഛന്റേയും ഗ്രാമത്തില്‍വെച്ചാണ് സംഭവം. ഇരുവരും അവിടെ പോകുന്ന വഴിയില്‍ വിസര്‍ജനം നടത്തുകയായിരുന്നുവെനന്നാണ് ആരോപണം. റോഷ്‌നി ബാല്‍മീകി(12), അവിനാഷ് ബാല്‍മീകി(10) എന്നീ കുട്ടികളാണ് അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. കുട്ടികള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. തലയ്ക്കാണ് മര്‍ദനമേറ്റത്.

Two Dalit boys ‘beaten to death’ over open defecation in Madhya Pradesh’s Shivpuri district, News, Local-News, Religion, Murder, Crime, Criminal Case, attack, Injured, Hospital, Allegation, National, Obituary

മര്‍ദിക്കുന്നത് കണ്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ ഉടന്‍തന്നെ കുട്ടികളേയും കൊണ്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടികളെ മര്‍ദിച്ച ഹക്കിം യാദവ്, സഹോദരന്‍ രാമേശ്വര്‍ യാദവ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

എന്നാല്‍, ഗ്രാമത്തില്‍ ജാതിവിവേചനം ശക്തമാണെന്നും, പൊതുടാപ്പില്‍ നിന്ന് മറ്റുള്ളവര്‍ വെള്ളമെടുത്തതിന് ശേഷം മാത്രമെ ദളിത് വിഭാഗക്കാര്‍ക്ക് വെള്ളമെടുക്കാന്‍ അവസരം ലഭിക്കുകയുള്ളൂ എന്നും കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് മനോജ് ബാല്‍മീകി പറഞ്ഞു.

ജാതീയമായി അധിക്ഷേപിച്ചതിന് രണ്ടുവര്‍ഷം മുമ്പ് പ്രതികളുമായി വാക്കേറ്റമുണ്ടായതായും തന്നെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ബാല്‍മീകി കൂട്ടിച്ചേര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് പോലീസ് പ്രദേശത്ത് കനത്ത സുരക്ഷയേര്‍പ്പെടുത്തി.

മരിച്ച രണ്ട് കുട്ടികളുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയില്‍ കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two Dalit boys ‘beaten to death’ over open defecation in Madhya Pradesh’s Shivpuri district, News, Local-News, Religion, Murder, Crime, Criminal Case, attack, Injured, Hospital, Allegation, National, Obituary.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?